19 April Friday

ഉരുവിലെ നായകൻ, അഭിനയ പ്രതിഭ... ഇ എം അഷ്‌റഫ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 26, 2023

കഥ പറയാൻ മാത്തോട്ടത്തെ വീട്ടിൽ ചെന്നപ്പോൾ മാമുക്കോയ ചോദിച്ചു.. ആരാണ് പ്രധാന നടൻ ? ഞങ്ങൾ പറഞ്ഞു, മാമുക്കോയക്ക തന്നെ. ചിരിച്ചു കൊണ്ട് മാമുക്കോയ പറഞ്ഞു അത്രയ്‌ക്ക് ധൈര്യമുണ്ടോ ?- മാമുക്കോയ നായകനായി അഭിനയിച്ച ഉരുവിന്റെ സംവിധായകൻ ഇ എം അഷ്‌റഫ്‌ എഴുതുന്നു

ഉരു സിനിമയിലാണ് നായക പ്രധാന കഥാപാത്രമായി മാമുക്കോയ അഭിനയിച്ചത്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട മര വ്യവസായത്തിന്റെ ഭാഗമായ ഉരു നിർമാണത്തിന്റെ കഥ പറഞ്ഞ ഉരു സിനിമയുടെ കഥ പറയാൻ മാത്തോട്ടത്തെ വീട്ടിൽ ചെന്നപ്പോൾ മാമുക്കോയ ചോദിച്ചു.. ആരാണ് പ്രധാന നടൻ ? ഞങ്ങൾ പറഞ്ഞു, മാമുക്കോയക്ക തന്നെ. ചിരിച്ചു കൊണ്ട് മാമുക്കോയ പറഞ്ഞു അത്രയ്‌ക്ക് ധൈര്യമുണ്ടോ ?

ഷൂട്ടിംഗ് സമയത്തൊക്കെ ഗൗരവത്തിലായിരുന്നു മാമുക്കോയ. ചിരിയില്ല തമാശയില്ല. ഉരുവിലെ പ്രധാന കഥാപാത്രമായ  ശ്രീധരൻ ആശാരി ആയി ജീവിക്കുകയായിരുന്നു. വേഷവും സംസാരവും എല്ലാം കഥാപാത്രവുമായി ബന്ധപ്പെട്ട രീതിയിൽ. ഉരുവിലെ ആശാരി എന്ന കഥാപാത്രത്തോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തിയ നടൻ. മാമുക്കോയ തന്റെ  ആദ്യകാല ജീവിതത്തെ കുറിച്ച് പറയുമ്പോൾ മരവ്യവസായവുമായി ബന്ധപ്പെട്ട തന്റെ ജീവിതവും അന്നത്തെ കഷ്‌ടപ്പാടുകളും പറയുമായിരുന്നു.

അന്നത്തെ കോഴിക്കോട്ടെ നാടക കലാസമിതിയും വൈക്കം മുഹമ്മദ് ബഷീറുമായുള്ള ബന്ധവും ഒക്കെ തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ സാംസ്‌കാരിക കാലമായിരുന്നു എന്ന് പറഞ്ഞിരുന്നു.വെറുമൊരു കോമഡി നടൻ എന്നതിനേക്കാൾ അതുല്യമായ കഴിവുള്ള അഭിനയ പ്രതിഭ ആയിരുന്നു മാമുക്കോയ. പക്ഷെ അദ്ദേഹത്തിന് അർഹമായ വ്യത്യസ്‌ത വേഷങ്ങൾ ലഭിച്ചില്ല.

ഉരു സിനിമയിൽ മാമുകോയ ആഗ്രഹിച്ച് ഒരു പ്രധാനകഥാപാത്രത്തെ ശ്രീധരൻ ആശാരി എന്ന റോളിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞതിൽ ഒരു സംവിധായകൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു. ഉരു സിനിമയുടെ രണ്ടവരം തçതലശ്ശേരിയിൽ ആഘോഷിച്ചപ്പോൾ മാമുക്കോയ പ്രസംഗിച്ചു..  ഉരു വിലെ നായക വേഷത്തിൽ ഞാൻ നന്നായി അഭിനയിച്ചു എന്ന് പലരും വിളിച്ചു പറഞ്ഞു... അഷ്‌റഫ് അടുത്ത സിനിമയിലും എന്നെ വിളിക്കും എന്ന് കരുതുന്നു… ഇത് കേട്ട് സദസ്സിലുള്ളവർ കയ്യടിച്ചു

മാമുക്കോയയുടെ ആഗ്രഹ പ്രകാരം അടുത്ത സിനിമക്കുള്ള സ്ക്രിപ്ട് എഴുതുമ്പോൾ  റോൾ കണ്ടു വെച്ചിരുന്നു. അത് പറയാൻ ഞാൻ കോഴിക്കോടേക്ക് പോകാൻ തീരുമാനിച്ചതായിരുന്നു. ഉരു മാമുക്കോയയുടെ അവസാന ചിത്രമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top