മൂവാറ്റുപുഴ
ജനകീയ പ്രതിരോധജാഥ മൂവാറ്റുപുഴയിൽ എത്തിയപ്പോൾ ക്യാപ്റ്റന് റെഡ് സല്യൂട്ട് നൽകി ചുവപ്പുസേനാംഗങ്ങളായ അമ്മയും മകളും. അജിന തൊങ്ങനാൽ, മകൾ ഫാത്തിമ അഫാരിൻ എന്നിവരാണ് ചുവപ്പുസേനയിൽ ഉണ്ടായിരുന്നത്. സിപിഐ എം മൂവാറ്റുപുഴ കാവുങ്കര സൗത്ത് ബ്രാഞ്ച് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള കർഷകസംഘം എന്നിവയുടെ മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് വില്ലേജ് കമ്മിറ്റി അംഗവുമാണ് അജിന.
സഹകരണ സംഘം താൽക്കാലിക ജീവനക്കാരിയാണ്. ഒമ്പതാംക്ലാസ് വിദ്യാർഥിനി ഫാത്തിമ ബാലസംഘം വില്ലേജ് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..