25 April Thursday

രുചിപ്പെരുമയിൽ 
കുടുംബശ്രീ കാറ്ററിങ് സർവീസും

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

കാക്കനാട് കലക്ടറേറ്റ് വളപ്പിലെ ക്യാന്റീനിൽ ഭക്ഷണം തയ്യാറാക്കുന്ന 
കുടുംബശ്രീ അംഗങ്ങൾ


കൊച്ചി
രുചിയുള്ള ഭക്ഷണം വിളമ്പാൻ കുടുംബശ്രീ എന്നും മുൻപന്തിയിലാണ്. അതേ ആത്മവിശ്വാസത്തോടെയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ കാറ്ററിങ് സർവീസ് തുടങ്ങുന്നത്‌. രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ സ്‌നേഹം നിറഞ്ഞ നിരവധി രുചിയോർമകളുടെ സന്തോഷത്തിലാണ് അവർ. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ക്യാന്റീനുകൾ ഏറ്റെടുത്ത്‌ നടത്തിയിരുന്നു. ഈ ശ്രമം വിജയിച്ചതോടെയാണ്‌ കാറ്ററിങ് സർവീസ്‌ എന്ന ആശയത്തിലേക്ക്‌ എത്തുന്നത്‌. ജില്ലാ മിഷന്റെ സൂക്ഷ്‌മസംരംഭമായ കേരളശ്രീയിൽ ഉൾപ്പെടുത്തിയാണ്‌ കാറ്ററിങ് സർവീസ്‌ തുടങ്ങിയതെന്ന്‌ കേരളശ്രീ ജില്ലാ ലീഡർ സ്‌മിത നിശാന്ത്‌ പറഞ്ഞു.

സിഡിഎസുകൾവഴി വിവിധ കുടുംബശ്രീകളിൽനിന്ന്‌ 28 അംഗങ്ങളെ കാറ്ററിങ് സർവീസിന്റെ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്തു. ബാങ്ക്‌വായ്‌പ എടുത്താണ്‌ പണം കണ്ടെത്തിയത്‌. 2021 ജനുവരി 20ന് 28 പേരടങ്ങുന്ന കാറ്ററിങ് യൂണിറ്റ്‌ രൂപീകരിച്ചു. ജില്ലാ ഭരണകേന്ദ്രത്തിലെ ക്യാന്റീനുമായി ബന്ധപ്പെട്ടാണ്‌ കാറ്ററിങ് സർവീസും പ്രവർത്തിക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ ഓർഡറുകൾ കുറഞ്ഞത്‌ പ്രതിസന്ധിയായെങ്കിലും വീണ്ടും ഓർഡറുകൾ ലഭിച്ചുതുടങ്ങി. കൂടുതലും ഭക്ഷണം പാകംചെയ്ത്‌ ആവശ്യമുള്ള ഇടങ്ങളിൽ എത്തിക്കുകമാത്രമാണ്‌ ചെയ്യുന്നത്‌. ആവശ്യമനുസരിച്ച്‌ എല്ലാ വിഭവങ്ങളും ഉണ്ടാക്കി നൽകും. പരിപാടികൾ നടക്കുന്നിടത്തേക്ക്‌ ഭക്ഷണം എത്തിക്കാൻ വാഹന സൗകര്യവുമുണ്ട്‌. ചെറുതും വലുതുമായ നിരവധി പരിപാടികൾ നടത്തി.  സർക്കാർ പരിപാടികൾക്ക്‌ ഭക്ഷണം എത്തിക്കാനും സാധിക്കുന്നുണ്ട്‌. കല്യാണങ്ങൾപോലുള്ള വലിയ പരിപാടികൾ കുറച്ചുമാത്രമേ ഏറ്റെടുക്കാറുള്ളൂ. പ്രവർത്തനം കൂടുതൽ വിപുലമാക്കാൻ ഒരുങ്ങുകയാണെന്നും കാറ്ററിങ് സർവീസ്‌ അംഗങ്ങൾ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top