18 April Thursday

പുറത്തുപോകാത്ത കിറ്റക്‌‌സ് തൊഴിലാളികള്‍ക്ക് മയക്കുമരുന്ന് ലഭിച്ചതെങ്ങനെ? ചോദ്യങ്ങളുയരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 27, 2021

കിഴക്കമ്പലം കിറ്റക്‌‌സ് കമ്പനി തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കാനിടയായത് ലഹരി ഉപയോഗിച്ചിട്ടാകാമെന്നാണ് കമ്പനി എം ഡി സാബു ജേക്കബ് തന്നെ പറഞ്ഞത്. മദ്യമല്ല, മറ്റെന്തോ ലഹരി തൊഴിലാളികള്‍ക്ക് ലഭിച്ചുവെന്നായിരുന്നു എംഡിയുടെ പ്രതികരണം. കഴിഞ്ഞ ഒന്നരവര്‍ഷമായി തൊഴിലാളികളെ കമ്പനി പരിസരത്തു നിന്നും പുറത്തുവിട്ടിട്ടില്ല. അവര്‍ക്കെങ്ങനെ ലഹരി വസ്തുക്കള്‍ ലഭിച്ചു എന്ന ചോദ്യം ഉയരുകയാണിപ്പോള്‍. അഡ്വ.കെ എസ് അരുണ്‍കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ

മയക്കുമരുന്നുകളുടെ ഉപഭോഗത്തിന് നമ്മുടെ രാജ്യത്ത് പൂര്‍ണ്ണമായും നിരോധനം ഉണ്ട്. അത് ഉപയോഗിക്കുന്നത് മാത്രമല്ല കൈവശം വയ്ക്കുന്നതും സൂക്ഷിച്ചു വെക്കുന്നതും എല്ലാം ഗുരുതരമായ ശിക്ഷ കിട്ടുന്ന കുറ്റമാണ്.

കിറ്റക്‌സ് കമ്പനിയില്‍ പോലീസിനെ ആക്രമിച്ച് നിയമം കൈയ്യിലെടുത്ത സെക്യൂരിറ്റി ഗുണ്ടകളും ഇതര സംസ്ഥാന തൊഴിലാളികളും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് കിറ്റക്‌സ് എംഡി ശ്രീ. സാബു ജേക്കമ്പ് പറഞ്ഞു. അപ്പോള്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടത് അത്യവശ്യമാണ്.

1. കഴിഞ്ഞ ഒന്നര വര്‍ഷമായി കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികളെ കമ്പനി പരിസരത്തു നിന്നും പുറത്തുവിട്ടിട്ടില്ല. പിന്നെ എങ്ങനെ അവിടത്തെ തൊഴിലാളികള്‍ക്ക് മയക്കുമരുന്ന് ലഭിച്ചു?

2. മയക്കുമരുന്നുകള്‍ ഉപയോഗിച്ച സ്ഥലം തൊഴിലാളികള്‍ താമസിക്കുന്ന ലയം ആണ്. അത് കിറ്റക്‌സ് MD സാബു ജേക്കമ്പിന്റെ ഉടമസ്ഥയില്‍ ആണ്.
സ്വാഭാവികമായും കെട്ടിട ഉടമയും അതില്‍ പ്രതിപട്ടികയില്‍ വരണ്ടേ? (ഡ്രഗ്‌സ് പാര്‍ട്ടികള്‍ നടത്തിയ ഹോട്ടലുകളുടെയും വില്ലകളുടെയും ഉടമകളെ നിര്‍ബന്ധമായും  പ്രതിയാക്കാറുണ്ട്).

3. മയക്കുമരുന്നുകള്‍ ഉപയോഗിച്ച സഥലത്ത് അത് സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. അതിന്റെ ശേഖരം കണ്ടെത്തേണ്ടതാണ് . അങ്ങനെ സംഭവിച്ചാല്‍ സ്വാഭാവികമായും കെട്ടിട ഉടമയും അതില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പടണ്ടേ?

എന്തായാലും മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും സൂക്ഷിക്കാനും ഉപയോഗിക്കാനും അതിനു ശേഷം സ്വന്തം ജീവനക്കാരെ കൊണ്ട് നിയമം കൈയ്യിലെടുക്കാനും കേരളത്തെക്കാള്‍ സുരക്ഷിതം താങ്കള്‍ പ്രഖ്യാപിച്ച  'വ്യവസായ സൗഹൃദ ' സംസ്ഥാനങ്ങള്‍ തന്നെയായിരിക്കും ഉചിതം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top