08 May Wednesday

ഡിജിറ്റല്‍ പഠനങ്ങളുടെ കേന്ദ്രം ; കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ സർവകലാശാല

വെബ് ഡെസ്‌ക്‌Updated: Sunday Nov 6, 2022


തിരുവനന്തപുരം
കേരളം അതിനൂതന ​ഗ്രാഫീൻ ​ഗവേഷണത്തിനൊരുങ്ങുമ്പോൾ ഉയർന്നുകേൾക്കുന്ന പേരാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി. കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ സർവകലാശാല. ആധുനിക പഠന സൗകര്യങ്ങളും ഉന്നതനിലവാരം പുലർത്തുന്ന അധ്യാപനവുംകൊണ്ട് പ്രശസ്‌തിയാർജിച്ച സ്ഥാപനം. രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഗവേഷണ കേന്ദ്രമായ ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീനിന്റെ പ്രവർത്തനം വരുന്ന ഏപ്രിലിൽ ആരംഭിക്കുന്നതിനു പിന്നിൽ ഡിജിറ്റൽ സർവകലാശാലയാണ്. സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സി–-മെറ്റ്‌)യുമായി സഹകരിച്ചാണ് ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ (ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ –-ഐഐസിജി) നടപ്പാക്കുന്നത്‌.

അന്താരാഷ്ട്ര ​
ഗവേഷണങ്ങളിൽ 
പങ്കാളിത്തം
സർവകലാശാലയിലെ വിദ്യാർഥികളെ സഹകരിപ്പിച്ച്‌ ഐഎസ്ആർഒ, നാറ്റ്പാക്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്ടി), കേരള സോയിൽ സർവേ ഡിപ്പാർട്ട്‌മെന്റ്, സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്മെന്റ്‌ തുടങ്ങിയവുടെ ​ഗവേഷണവികസന പ്രോജക്ടുകൾ, വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കായി ഡിജിറ്റൽ പദ്ധതികളും ഒരുക്കുന്നു. വിദേശ സർവകലാശാലകളുടെ പങ്കാളിത്ത പദ്ധതികളിലൂടെ വിദ്യാർഥികൾക്ക് തൊഴിൽപരിചയവും ഉറപ്പാക്കുന്നുണ്ട്‌.

സർവകലാശാലയുടെ ഇന്നൊവേഷൻ കേന്ദ്രങ്ങളായ തിങ്ക്യുബേറ്റർ, മേക്കർ വില്ലേജ്, ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പിനുള്ള അവസരവും ഒരുക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top