26 April Friday

‘ഗുഡ് ഇംഗ്ലീഷ് ഈസ് വെരിഗുഡ് ’

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


മാരാരിക്കുളം
സാക്ഷരതാ മിഷൻ നടത്തിയ ഗുഡ് ഇംഗ്ലീഷ് കോഴ്സിന്റെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ സുഭാഷിണിയുടെ മുഖം പ്രസന്നമായിരുന്നു. "ഗുഡ് ഇംഗ്ലീഷ് ഈസ് വെരിഗുഡ് കോഴ്സ്’ ഇതായിരുന്നു ആദ്യപ്രതികരണം. സുഭാഷിണിയാണ്‌ ജില്ലയിലെ പ്രായം കൂടിയ പരീക്ഷാർഥി–- 70 വയസ്‌‌. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്  ഗുഡ് ഇംഗ്ലീഷ് പരീക്ഷഎഴുതിയത്. ജില്ലയിൽ 39 പേരാണ്  എഴുതിയത്.

മണ്ണഞ്ചേരി 16–-ാം വാർഡിൽ അരക്കംപള്ളി വെളിയിൽ സുഭാഷിണി പഠനത്തിൽ മികവ് തെളിയിച്ചിരുന്നു. ചെറുപ്പത്തിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും സാക്ഷരതാ മിഷനിലൂടെ 10 ഉം ഹയർ സെക്കൻഡറിയും വിജയിച്ചു. തുല്യതാ പഠിതാക്കൾക്കായി നടത്തിയ ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ കവിതാ രചനയിൽ ഒന്നാംസ്ഥാനവും നേടി.
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻവഴി മൂന്ന്‌ സർട്ടിഫിക്കറ്റ് കോഴ്സാണ്‌ നടത്തുന്നത്–- പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി. പരീക്ഷ ഉറപ്പായും ജയിക്കുമെന്നും അടുത്ത ബാച്ചിൽ പച്ച മലയാളം കോഴ്സിന്‌ ചേരുമെന്നും സുഭാഷിണി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top