18 April Thursday

തീരംതൊട്ട് ജീവിത നൗക ; കണ്ണീരിൽ കുതിർന്ന ജീവിതത്തിന്‌ അറുതി

പി ആർ ദീപ്‌തിUpdated: Thursday Dec 3, 2020


കൊല്ലം
സങ്കടക്കടലിൽ കരകാണാതെ, തീരംതൊടാനാകാതെ മുങ്ങിത്താഴുകയായിരുന്നു മത്സ്യത്തൊഴിലാളികൾ. രക്ഷിക്കുമെന്ന് പ്രതീക്ഷിച്ച യുഡിഎഫ്‌ സർക്കാരാകട്ടെ ഒരു കച്ചിത്തുരുമ്പുപോലും നൽകാതെ ആഴക്കടലിലേക്ക് തള്ളിയിട്ടു. കടക്കെണിയിലും പ്രാരാബ്ധങ്ങളിലും ബ്ലേഡ് പലിശക്കാർക്ക് മുന്നിലും പെട്ട് ആടിയുലഞ്ഞ ആ ‘ജീവിതനൗക’കളിന്ന് ശാന്തമായി തീരംതൊടുന്നു. നാലരവർഷവും അവരുടെ വിഷമങ്ങളിലും സങ്കടങ്ങളിലും കൂട്ടിരുന്ന,കൈയയച്ച്‌ സഹായിച്ച കൂടപ്പിറപ്പാണ് അവർക്കിന്ന് എൽഡിഎഫ് സർക്കാർ.

‘‘ആർത്തലച്ചെത്തുന്ന കൂറ്റൻ തിരമാലകളിൽ യാനങ്ങൾ തകർന്ന്‌ സങ്കടക്കടലിൽ നീന്തിത്തുടിക്കാനായിരുന്നു യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് ഞങ്ങടെ വിധി. പകരം യാനം വാങ്ങാൻ വായ്‌പയ്‌ക്ക് ഏറെ കാത്തിരിക്കണം. അതിനും ബ്ലേഡ്‌ പലിശ (14ശതമാനം) ഈടാക്കി. ‌സബ്‌സിഡിക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടതുകൊണ്ട്‌ വായ്‌പത്തുകയ്‌ക്ക്‌ മുഴുവനും പലിശയടയ്‌ക്കണം. കണ്ണീരിൽ കുതിർന്ന ഈ ജീവിതത്തിനാണ് എൽഡിഎഫ് സർക്കാർ അറുതിവരുത്തിയത്‌. വായ്‌പകൾ ലളിതമായി. ഒരുമിച്ചുതന്നെ സബ്‌സിഡിയും ലഭിക്കുന്നതിനാൽ തിരിച്ചടവ് കുറഞ്ഞു. പലിശ കുറവാണെന്നതും  ആശ്വാസം. കോവിഡ്‌ കാലത്ത്‌ 2500രൂപ വീതം മത്സ്യഫെഡ്‌ സഹായിച്ചു. ഞങ്ങളുടെകൂടി ‌ സർക്കാരാണിത്‌ ’’ 30വർഷമായി കടലിൽ പോകുന്ന കൊല്ലം മുണ്ടയ്‌ക്കൽ നേതാജി‌ നഗർ 26ൽ ജെ ജോർജ്‌ പറഞ്ഞു.

നേട്ടങ്ങളുടെ ചാകര
അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തുംകൊണ്ട്‌ കടക്കെണിയിലാണ്ടുപോയ മത്സ്യഫെഡിനെ നാലുവർഷംകൊണ്ട് എൽഡിഎഫ്‌ സർക്കാർ തിരികെപ്പിടിച്ചു. തൊഴിലാളി ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമുള്ള സ്ഥാപനമാക്കിയാണ് ഇത് സാധ്യമായത്. ഒട്ടേറെ വികസനപ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മത്സ്യമേഖലയ്‌ക്ക്‌ പുതിയവെളിച്ചം പകരാനും കഴിഞ്ഞു.  മത്സ്യ-ഫെ-ഡിൽ പിഎസ്‌സി നിയമനം നടപ്പാക്കിയതിലൂടെ നൂറുകണക്കിന്‌ തൊഴിലവസരങ്ങൾക്കും വഴിയൊരുക്കി.


 

657 മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപ്പെക്-സ്- ഫെഡറേഷനാണ് മത്സ്യഫെഡ്. നാലേമുക്കാൽ കോടി രൂപ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന മത്സ്യഫെഡ് 2016‐17  മുതൽ പ്രവർത്തന ലാഭത്തിലേക്ക്‌ കുതിച്ചു. വാണിജ്യ സ്ഥാപ-ന-ങ്ങ-ളിലെ മൊത്തം ലാഭം  2016-‐17 ൽ 5.63 കോടിയായും 2017‐18ൽ 8.14 -കോടിയും, 2018-‐19- ൽ 8.26 -കോടിയുമായി. ഓഖി, പ്രളയം തുട-ങ്ങിയ പ്രതി-കൂല സാഹ-ച-ര്യ-ത്തിലും 2019-‐20ൽ  5.30 -കോടി  ലാഭംനേടി.  

അപ-കട ഇൻഷുറൻസ്- അഞ്ച് ലക്ഷത്തിൽനിന്ന് 10- ലക്ഷമാക്കി. ഓഖി ദുര-ന്ത-ത്തിൽ മര-ിച്ചവരുടെയും കാണാ-താ-യ-വ-രുടെയും ആശ്രി-തരായ 42പേർക്ക് നെറ്റ് ഫാക്ട-റി-യിൽ ജോലി നൽകി.  ഐസ്- ആൻഡ്‌  ഫ്രീസിങ്‌- പ്ലാന്റ്-, കൈറ്റിൻ പ്ലാന്റ്- എന്നി-വ-യുടെ നഷ്-ടം  കുറച്ചു.  തെള്ളി-ചെ-മ്മീൻ, ചൂര കയ-റ്റു-മതി ആരം-ഭി-ച്ചു-. പാല-യ്-ക്കരി ഫിഷ്- ഫാമിന്റെ അറ്റാ-ദായം 2015-‐16ലെ  6.8 ലക്ഷ-ത്തിൽനിന്ന്  18-‐19 ൽ 35 ലക്ഷമായി ഉയർത്തി.  ഞാറ-യ്-ക്കൽ, മാലി-പ്പുറം ഫിഷ്- ഫാമു-ക-ളിൽ അക്വാടൂറിസം ആകർഷ-ക-മാക്കി.


 

ഒരുമിച്ച് തുഴയാം, ഒന്നായി മുന്നേറാം
സംഘ-ങ്ങ-ളുടെ പ്രവർത്തനം കൂടു-തൽ കാര്യ-ക്ഷ-മ-മാ-ക്കാനും എല്ലാ മത്സ്യ-ത്തൊ-ഴി-ലാളി ഗ്രൂപ്പു-ക-ളെയും തീര-ദേശ ലേല-ത്തിൽ പങ്കെ-ടു-പ്പി-ക്കാനും, ബ്രിഡ്-ജ്- ലോൺ നട-പ്പാക്കി-. വട്ടിപ്പലിശയിൽനിന്ന് തൊഴി-ലാ-ളി-കളെ രക്ഷിക്കാൻ  എല്ലാ സഹാ-യവും  സംഘം ലഭ്യ-മാ-ക്കി.   

മത്സ്യബന്ധനോപകരണങ്ങൾ വാങ്ങാൻ 2016-‐17 മുതൽ 2019-‐-20 വരെ 96.22 കോടി വായ്‌പ നൽകി. ഇതിൽ 36.23 കോടിയും പലിശ രഹിതമായിരുന്നു-. 25,000 മത്സ്യ-ത്തൊ-ഴി-ലാ-ളി-കൾക്ക്-  പ്രയോ-ജനംലഭി-ച്ചു. സ്വയംതൊഴിൽ വായ്-പയായി 840 പേർക്ക്- 10.18 കോടി-യും  മൈക്രോ ഫിനാൻസ്- വായ്-പായിന-ത്തിൽ മൂന്ന് വർഷ-ത്തിൽ 252.46 കോടി രൂപ 77250 ഗുണ-ഭോ-ക്താ-ക്കൾക്കും- നൽകി. 2018-‐19 മുതൽ വായ്‌പ - 50,000 രൂപ-യാക്കി. 28 കോടി-യോളം രൂപ ഈ വർധി-പ്പിച്ചതോതിൽ മൈക്രോ-ഫി-നാൻസിന് നൽകി--. മത്സ്യ-ക്ക-ച്ച-വടംചെയ്യുന്ന 38,278 വനി-ത-കൾക്ക്- പലിശരഹിത വായ്-പ-യായി  - 88.73 കോടി രൂപ നൽകി. ‌ മര-ിച്ച-തും, മാരക രോഗ-ങ്ങൾ ബാധി-ച്ച-വ-രു-മായ   550 ഗുണ-ഭോ-ക്താ-ക്ക-ളുടെ വായ്-പാ കുടി-ശ്ശികയിൽ  56.26 ലക്ഷം രൂപ ഇളവ്- ചെയ്-തു.  ഉൽപ്പാ-ദന ബോണ-സായി 277 ലക്ഷം രൂപ വിത-രണം ചെയ്‌തതിലൂടെ , 49,599 മത്സ്യത്തൊഴി-ലാ-ളി-കൾക്ക്-  പ്രയോ-ജനം ലഭി-ച്ചു.  മണ്ണെണ്ണ സബ്-സി-ഡി-യായി 14,000ൽപ്പരം മത്സ്യ-ത്തൊ-ഴി-ലാളി ഗ്രൂപ്പു-കൾക്ക് 142 കോടി-രൂപ  നൽകി. 345 ഗുണ-ഭോ-ക്താ-ക്കൾക്ക്- 28.23 ലക്ഷം രൂപ പിഴ-പ്പ-ലിശ ഒഴി-വാക്കി 5.20 കോടി രൂപ  വായ്-പ-യായി അനു-വ-ദി-ച്ചു.


 

കച്ചോടം ‘അന്തിപ്പച്ച’യിലും
മത്സ്യ സഹ-ക-രണ സംഘ-ങ്ങ-ളു-മായി സഹ-ക-രിച്ച്- ശുദ്ധ-മായ പച്ച മത്സ്യം ലഭ്യ-മാ-ക്കാൻ തിരു-വ-ന-ന്ത-പു-രം- , കൊല്ലം-, കോട്ടയംഎന്നിവിടങ്ങളിൽ  മൊബൈൽ ഫിഷ്-മാർട്ട്- (അ-ന്തി-പ്പച്ച) പ്രവർത്ത-ന-മാ-രം-ഭി-ച്ചു. മത്സ്യ സംഭ-ര-ണ-ത്തി-ന് തിരു-വ-ന-ന്ത-പുരം ആ-ന-യറയിൽ ബേസ്- സ്റ്റേഷൻ ആരം-ഭി-ച്ചു. പുതു-തായി 15 ഫിഷ്- മാർട്ടു-കളും  പ്രവർത്ത-ന-മാ-രം-ഭി-ച്ചു. 10 -എ-ണ്ണ-ത്തിന്റെ നിർമാണം അവ-സാന ഘട്ട-ത്തി-ൽ. ജലമ-ലി-നീ-ക-രണം തട-യു-ന്ന-തിന്റെ ഭാഗ-മായി പെട്രോൾ ഒബിഎം വിത-രണവും ആരം-ഭി-ച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top