27 April Saturday
ഐടി മിഷൻ 
 127.37 കോടി ,കെഎസ്‌ഐടിഐഎൽ 201.09 കോടി, സ്റ്റേറ്റ് ഡാറ്റാ സെന്റർ
–53 കോടി

കുതിക്കും ഐടി ; കൂടുതൽ നിക്ഷേപവും തൊഴിലവസരവും വരുമാനവും ഉറപ്പാക്കുന്ന പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

 

തിരുവനന്തപുരം
ആഗോള കമ്പനികളെ അടക്കം കേരളത്തിലേക്കെത്തിച്ച്‌ കൂടുതൽ നിക്ഷേപവും തൊഴിലവസരവും വരുമാനവും ഉറപ്പാക്കുന്ന പദ്ധതികളാണ്‌ ഐടിമേഖലയിൽ പ്രഖ്യാപിച്ചത്‌. ഐടിമേഖലയ്‌ക്കായി 559 കോടി വകയിരുത്തി. ഗ്രാഫീൻ ഇന്നൊവേഷൻ സെന്ററും ഡിജിറ്റൽ സയൻസ്‌ പാർക്കും സ്‌പെയ്‌സ്‌ പാർക്കും അടക്കമുള്ള ബൃഹത്‌ പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചു.

കെ–- ഫോൺ പദ്ധതിയിൽ 70,000 ബിപിഎൽ കുടുംബങ്ങൾക്ക്‌ ഈ വർഷം സൗജന്യമായി ഇന്റർനെറ്റ്‌ എത്തിക്കും. ഇതിന്‌ രണ്ടുകോടി വകയിരുത്തി. കെ–- ഫോൺ പദ്ധതിക്ക്‌ 10 കോടിയും പ്രഖ്യാപിച്ചു. 

ടെക്നോപാർക്കിന്‌ 26.60 കോടിയും ഇൻഫോപാർക്കിന്‌ 35.75 കോടിയും സൈബർ പാർക്കിന് 12.83 കോടിയും വകയിരുത്തി. കണ്ണൂർ ഐടി പാർക്ക്‌ നിർമാണം ഈ വർഷം ആരംഭിക്കും. സ്പെയ്സ് പാർക്കിന് 71.84 കോടി. വർക്ക്‌ നിയർ ഹോം പദ്ധതിയിൽ അടുത്ത മൂന്നു വർഷംകൊണ്ട്‌ ഒരു ലക്ഷം വർക്ക്‌ സീറ്റ്‌ ഒരുക്കും. 1000 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. കൊച്ചി ടെക്നോളജി ഇന്നൊവേഷൻ സോണിന് 20 കോടിയും യുവജന സംരംഭകത്വ വികസന പരിപാടികൾക്ക്‌ 70.52 കോടിയും അടക്കം കേരള സ്റ്റാർട്ടപ്‌ മിഷന്‌ 120.52 കോടി വകയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top