23 April Tuesday

തളിരിടും കൃഷിയിടം ; വിളപരിപാലനമേഖലയ്‌ക്ക്‌ 732.46 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


തിരുവനന്തപുരം
കാർഷികമേഖലയിലെ സ്വയംപര്യാപ്‌തതയും കുതിപ്പും ലക്ഷ്യമിട്ട്‌ ബജറ്റ്‌. ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ കൃഷിരീതികൾക്കൊപ്പം ജൈവകൃഷി രീതികളും പ്രോത്സാഹിപ്പിക്കും. ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും ലഭ്യമാക്കാനാവശ്യമായ നിർദേശങ്ങളാണ്‌ ബജറ്റിലുള്ളത്‌.

കാർഷികമേഖലയ്ക്ക് ആകെ  971.71 കോടി രൂപ വകയിരുത്തി. നെൽക്കൃഷി വികസനത്തിന് നീക്കിവയ്ക്കുന്ന തുക 76 കോടി രൂപയിൽനിന്ന്  95.10 കോടി രൂപയായി ഉയർത്തി. നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽനിന്ന്‌ 34 രൂപയായി ഉയർത്തി. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്കായി 30 കോടി വകയിരുത്തി. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം, സംഭരണം, വെയർ ഹൗസിങ്‌ എന്നിവയ്ക്കായി 74.50 കോടി രൂപയും നൽകി.

തദ്ദേശീയവും വിദേശീയവുമായ പഴവർഗങ്ങളുടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിന് ഊന്നൽ നൽകും. ഫലവർഗ കൃഷി വിപുലീകരിക്കും. ഇതിനായി 18.92 കോടി രൂപ വകയിരുത്തി. കുട്ടനാട് മേഖലയിലെ കാർഷിക വികസനത്തിനായി 17 കോടിയും നൽകും. ഭക്ഷ്യയോഗ്യവും സുരക്ഷിതവുമായ ഭക്ഷ്യ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ആറുകോടി രൂപ അനുവദിച്ചു.

●  വിളപരിപാലനമേഖലയ്‌ക്ക്‌ 732.46 കോടി രൂപ
●  സമഗ്രമായ പച്ചക്കറി കൃഷി വികസന 
പദ്ധതിക്ക്‌ 93.45 കോടി
●  നാളികേര വികസന പദ്ധതിക്കായി 68.95 കോടി
●  നാളികേര മിഷന്റെ ഭാഗമായി വിത്ത് തേങ്ങ
 സംഭരിക്കുന്നതിനും തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനും 
25 കോടി
●  സുഗന്ധവ്യഞ്ജന കൃഷികളുടെ 
വികസനവുമായി ബന്ധപ്പെട്ട 
പ്രവർത്തനങ്ങൾക്കായി 4.60 കോടി.
●  സ്മാർട്ട് കൃഷിഭവനുകൾക്കായി 10 കോടി , വിഎഫ്‌പിസികെയ്‌ക്ക്‌ 30 കോടി
●  ‘കൃഷി ദർശൻ’ പരിപാടികൾക്കായി  2.10 കോടി
●  ‘ഞങ്ങളും കൃഷിയിലേക്ക്’ പരിപാടിക്ക് 
6 കോടി
●  ഫാം യന്ത്രവൽക്കരണത്തിനുള്ള സഹായ പദ്ധതിക്കായി 19.81 കോടി
●  കാർഷിക കർമസേനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്‌ 8 കോടി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top