20 April Saturday

ഉമ്മൻചാണ്ടിയുടെ കല്ല‌്‌; പിണറായി വക മെഡിക്കൽ കോളേജ്‌

മുഹമ്മദ്‌ ഹാഷിംUpdated: Wednesday Dec 2, 2020


കാസർകോട്‌
ഗവ. മെഡിക്കൽ കോളേജെന്ന സ്വപ്‌നം സഫലമാകുന്നതോടെ ജില്ലയിലുള്ളവർക്ക്‌ വിദഗ്‌ധചികിത്സയ്‌ക്കായി അതിർത്തി കടക്കേണ്ട. ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ്‌ സംസ്ഥാന സർക്കാരിന്റെ  നൂറുദിന പരിപാടിയിലാണ്‌  യാഥാർഥ്യമായത്‌. അക്കാദമിക്‌ ബ്ലോക്ക്‌ പൂർത്തിയായി.ആശുപത്രി ബ്ലോക്കിന്റെ പണി തുടരുന്നു.  കോവിഡ്‌ ആശുപത്രിയായി പ്രവർത്തിക്കുകയാണിപ്പോൾ.

മാർച്ചോടെ  ഒപിയും അത്യാഹിത വിഭാഗവും ആരംഭിക്കും. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിനുള്ള നടപടിയും തുടങ്ങും.  273 തസ്‌തിക സൃഷ്ടിച്ചു.  100 വിദ്യാർഥികളും 500 ബെഡുകളുമുള്ള മെഡിക്കൽ കോളേജാണ്‌ തുടങ്ങുക. കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകുന്നതോടെ 150 വിദ്യാർഥികൾക്ക്‌ എംബിബിഎസ്‌ പ്രവേശനം ലഭിക്കും.
ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിൽ 65 ഏക്കർ റവന്യൂ ഭൂമിയാണ്‌ മെഡിക്കൽ കോളേജിനായി ഏറ്റെടുത്തത്‌. 2013 നവംബർ 30ന്‌ അക്കാദമിക്ക്‌ ബ്ലോക്കിന്‌ ഉമ്മൻ ചാണ്ടി തറക്കല്ലിട്ടെങ്കിലും മറ്റൊന്നും ചെയ്‌തില്ല. അക്കാദമിക്ക‌് ബ്ലോക്കിന്റെ നിർമാണം 25,86,05,283  രൂപ ചെലവിട്ട്‌ പിണറായി സർക്കാരാണ്‌‌  പൂർത്തിയാക്കിയത‌്. അനുബന്ധ സൗകര്യങ്ങൾക്കായി 5 കോടിയും ചെലവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top