28 March Thursday

വികസനത്തിൽ ഒപ്പം നിൽക്കും; അതിൽ രാഷ്‌ട്രീയം കാണില്ല: കെ വി തോമസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

കൊച്ചി> വികസനത്തിന്‌ ഒപ്പം നിൽക്കുമെന്നും അതിൽ  രാഷ്ടീയം കാണരുതെന്നും  കെ വി തോമസ്. വികസനത്തിൽ മുഖ്യമന്ത്രിയെ താൻ പ്രകീർത്തിച്ചത് ശരിയാണ്‌.  ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്‌. കോവിഡ് കാലത്തെ പ്രവർത്തനത്തിലും വികസന കാര്യത്തിലും സർക്കാർ പ്രവർത്തനം വളരെ മികച്ചതായിരുന്നു.  അത് തുറന്നുപറഞ്ഞാൽ എന്താണ്‌ തെറ്റ്‌. അതുകൊണ്ട്‌ താൻ കോൺഗ്രസ് വിരുദ്ധനാകുമോയെന്നും കെ വി തോമസ് ചോദിച്ചു.

കാലങ്ങളായി തന്നെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് നേതാക്കൾ മാറ്റി നിർത്തി. എന്നിട്ടും താൻ അച്ചടക്കമുള്ള പ്രവർത്തകനായി പാർട്ടിയിൽ തുടർന്നു. താൻ എടുക്കാ ചരക്കാണോയെന്ന് എറണാകുളത്തെ ജനം തീരുമാനിക്കുമെന്നും തനിക്കെതിരെ പറയുന്നവർ പലരും എടുക്കാ ചരക്കല്ലേയെന്ന്‌ കെ മുരളീധരനെ സൂചിപ്പിച്ച്‌  കെ വി തോമസ്‌ പറഞ്ഞു.

എന്നാൽ തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസ് എന്നെ കാണണ്ടായെന്ന് നേതാക്കൾ തന്നെ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് ഉമാ തോമസ് തന്നെ കാണാൻ വരാത്തതെന്നും എന്നാൽ അക്കാര്യത്തിൽ തനിക്ക് യാതൊരുവിധത്തിലുള്ള വിഷമം ഇല്ലെന്നും കെ വി തോമസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top