29 March Friday

റമദാൻ സഹായം: ജലീലിനെതിരായ നീക്കം അപലപനീയം: കെഎംസിസി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 22, 2020

കോഴിക്കോട്‌ > യുഎഇയിൽനിന്നുള്ള റമദാൻ സഹായം കൈപ്പറ്റിയതിനെ മറയാക്കി മന്ത്രി  കെ ടി ജലീലിനെ വേട്ടയാടുന്നതിൽ അമർഷവുമായി കെഎംസിസി. മന്ത്രിക്കെതിരെ യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാൻ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയതിലും ‌നീരസമുണ്ട്‌. യുഡിഎഫ്‌ കൺവീനറുടെ  നടപടി അപലപനീയമെന്ന്‌ പ്രമുഖ കെഎംസിസി നേതാവ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ഇരുവിഭാഗം സുന്നി  –-മുജാഹിദ്‌ സംഘടനകളും  യുഡിഎഫ്‌ നീക്കത്തിൽ അസംതൃപ്‌തരാണ്‌. യുഎഇ കോൺസുലേറ്റിൽനിന്നുള്ള സഹായം ദുർവ്യാഖ്യാനം ചെയ്യുന്നത്‌ ഭാവിയിൽ  ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ്‌ കെഎംസിസി നേതാക്കളുടെ അഭിപ്രായം. യുഡിഎഫ്‌ നേതാവിനെതിരെയുള്ള പ്രതിഷേധം കെഎംസിസി ലീഗ്‌ നേതൃത്വത്തെ അറിയിച്ചതായാണ്‌ വിവരം. ഗൾഫ്‌ രാജ്യങ്ങളുടെ  നയതന്ത്രകാര്യാലയങ്ങൾ മുഖേനയുള്ള സഹായങ്ങൾ മുമ്പും പതിവാണെന്ന്‌ വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ബിജെപി നേതാക്കളുടേതിന്‌ സമാനമാണ്‌ യുഡിഎഫ്‌ നേതാവിന്റെ  പ്രവൃത്തി. ന്യൂനപക്ഷ സമുദായത്തെ പ്രതിക്കൂട്ടിലേറ്റാൻ തക്കംനോക്കിയിരിക്കുന്ന ബിജെപി സർക്കാരിന്‌ ആയുധമേകുന്നതാണീ നടപടിയെന്നും ചൂണ്ടിക്കാട്ടുന്നു. ഈ കാര്യത്തിൽ എടുത്തുചാടി ഇടപെടരുതെന്ന്‌ സമുദായ സംഘടനകൾക്കും അഭിപ്രായമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top