29 March Friday

‘സർക്കാർ ഉദ്യോഗസ്ഥരുണ്ടോ ?’
 സുരേന്ദ്രനുവേണ്ടി ‘ഷൂട്ടിങ്‌’

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


തിരുവനന്തപുരം
ഗവർണർക്കെതിരായ രാജ്‌ഭവൻ പ്രതിഷേധക്കൂട്ടായ്‌മയിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക വീഡിയോ ചിത്രീകരണവും. വെള്ളയമ്പലം, വഴുതക്കാട്‌, മ്യൂസിയം ഭാഗങ്ങളിലായിരുന്നു പ്രത്യേക സംഘങ്ങളെ നിയോഗിച്ച്‌ വീഡിയോ എടുത്തത്‌. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദേശപ്രകാരമായിരുന്നു ചിത്രീകരണം. 

സർക്കാർ ഉദ്യോഗസ്ഥർ പ്രതിഷേധക്കൂട്ടായ്‌മയിൽ പങ്കെടുക്കുന്നതിൽനിന്ന്‌ തടയണമെന്ന്‌ സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതിക്ക്‌ തെളിവ്‌ നൽകാനായാണ്‌ വീഡിയോ എടുത്തതത്രേ. എന്നാൽ, ചിത്രീകരണം പകുതിയായപ്പോഴേക്കും ഹർജി തള്ളി.

സംഘപരിവാർ വാർത്താ ചാനലിന്റെ പ്രവർത്തകരാണ്‌ ചിത്രീകരണത്തിന്‌ നേതൃത്വം നൽകിയത്‌. മാധ്യമങ്ങൾക്ക്‌ അനുവദിച്ച സ്ഥലത്തുനിന്ന്‌ മാറിനിന്നായിരുന്നു ഇവരുടെ ചിത്രീകരണം. സംശയംതോന്നിയ നാട്ടുകാർ ഏത്‌ ചാനലാണെന്ന്‌ അന്വേഷിച്ചപ്പോൾ  ‘കൈരളി’ എന്ന കള്ളവും  തട്ടിവിട്ടു. തങ്ങളുടെ പ്രവർത്തകരല്ലെന്ന്‌ കൈരളി വ്യക്തമാക്കി രംഗത്തുവരികയും കോടതിയിൽനിന്ന്‌ തിരിച്ചടിയും നേരിട്ടതോടെ സുരേന്ദ്രന്റെ വീഡിയോ സംഘം വലിഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top