23 April Tuesday

കെ ഫോൺ: കൊള്ളലാഭം നഷ്ടമാകുമെന്ന ഭയത്തിൽ വൻകിടക്കാർ

വാണിജ്യകാര്യ ലേഖകൻUpdated: Saturday Aug 1, 2020

കൊച്ചി > സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിക്ക്‌ തരങ്കംവയ്‌ക്കാനുള്ള നീക്കം മൊബൈൽഫോൺ സേവനദാതാക്കളായ കോർപറേറ്റുകൾക്ക് വേണ്ടിയെന്ന്‌ വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്‌. ടെലകോം റ​ഗുലേറ്ററി അതോറിറ്റ് ഒഫ് ഇന്ത്യ (ട്രായ്) പുറത്തു വിട്ട സംസ്ഥാനത്തെ ഇൻറർനെറ്റ് ഉപയോക്താക്കളുടെ പുതിയ റിപ്പോർട്ട്‌ ഇത്‌ വ്യക്തമാക്കുന്നു‌.

ടെലികോം ഭീമന്മാർക്ക്‌ തിരിച്ചടി 

2020 ഏപ്രിൽ 30 വരെയുള്ള വിവരങ്ങളാണ്‌ ഒരാഴ്‌ച മുൻപ്‌ പുറത്തുവിട്ട ഈ റിപ്പോർട്ടിലുള്ളത്. സംസ്ഥാനത്തെ വയർലെസ് ഇൻറർനെറ്റ് ഡാറ്റാ കച്ചവടത്തിൽ മുൻനിരയിൽ നിൽക്കുന്ന വോ‍ഡഫോൺ ഐഡിയയ്ക്ക് ഈ വിഭാ​ഗത്തിൽ കേരളത്തിൽ 1.76 കോടിയിലധികം വരിക്കാരാണുള്ളത് (17,603,735). റിലയൻസ് ജിയോയോക്ക് നാല് മാസം മുമ്പുള്ളത് 8,990,383 വരിക്കാർ.

സ്വകാര്യ ഇൻറർനെറ്റ് സേവന ദാതാക്കളിൽ 5,538,046 വരിക്കാരുമായി ഭാരതി എയർടെൽ മൂന്നാം സ്ഥാനത്താണ്‌. സംസ്ഥാനത്ത് നാല് സ്വകാര്യ വയർലെസ് ഇൻറർനെറ്റ് സേവന ദാതാക്കൾക്കും കൂടി 32,132,797 വരിക്കാരുണ്ട്. കേബിൾ വഴിയുള്ള ഇൻറർനെറ്റ് വിതരണത്തിൽ ഭാരതി എയർടെല്ലിന് 60,588, റിലയൻസ് ജിയേോയ്ക്ക് 15,507, റിലയൻസ് ഡോട്ട് കോമിന് 9,957, ഫോഡഫോൺ ഐഡിയയ്ക്ക് 5,670 വരിക്കാരുമുണ്ട്. വീടുകളിലും ഓഫീസുകളിലും കെ ഫോൺ പദ്ധതിയിലൂടെ കുറഞ്ഞ നിരക്കിൽ അതിവേ​ഗ ഇൻറർനെറ്റ് ലഭ്യമായാൽ ഈ സ്വകാര്യ ടെലകോം ഭീമന്മാരുടെ കൊള്ളലാഭത്തിനായിരിക്കും തിരിച്ചടിയേൽക്കുക.


 

ട്രായുടെ കണക്ക് പ്രകാരം രാജ്യത്തെ തന്നെ ബ്രോഡ്ബാൻഡ് വിപണിയുടെ പകുതിയിലധികവും (57.68 ശതമാനം) കൈയ്യടക്കിയത് സമീപകാലത്ത് രംഗത്തു വന്ന റിലയൻസ് ജിയോയാണ്. ഭാരതി എയർടെൽ (21.41 ശതമാനം) രണ്ടാം സ്ഥാനത്തും വോഡഫോൺ ഐഡിയ (16.47 ശതമാനം) മൂന്നാം സ്ഥാനത്തും നിൽക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ ടെലകോം ശൃംഖലയുള്ള ബിഎസ്എൻഎല്ലിൻറെ ബ്രോഡ്ബാൻഡ് വിപണി വിഹിതം കേവലം 3.19 ശതമാനം മാത്രമാണ്. അതേസമയം റിലയൻസ് ജിയോയുടെ രാജ്യത്തെ വയർലെസ് വരിക്കാരുടെ മാത്രം എണ്ണം 38.9 കോടിയാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇൻർനെറ്റ് വ്യാപ്തിയുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് 100 പേരിൽ 69 പേരും ഇൻറർനെറ്റ് വരിക്കാരാണെന്നാണ്‌ ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ. ഇതിൽ തന്നെ ​ഗ്രാമീണ മേഖലയിൽ 100 പേരിൽ 38 പേരും ഇൻറർനെറ്റ് വരിക്കാരാണ്. കെ ഫോൺ കടന്നു ചെല്ലാൻ പോകുന്നത് സ്വകാര്യ കമ്പനികൾ വീതം വെച്ചെടുത്തിരിക്കുന്ന ഈ വിപണിയിലേക്കാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top