23 April Tuesday

നൂറിന്‌ നിയോഗം ഡോക്‌ടർക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022


കൊച്ചി
ആ 100 തികയ്‌ക്കാനുള്ള നിയോഗം ഒടുവിൽ ഡോ. ജോ ജോസഫിന്‌ തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സെഞ്ച്വറിയടിക്കുമെന്ന്‌ ഡോക്ടർ പ്രവചിച്ചിരുന്നു. എൽഡിഎഫ്‌ സ്ഥാനാർഥിയുടെ പ്രചാരണവേദിയിലായിരുന്നു ഡോക്‌ടറുടെ പ്രസംഗം. നൂറിന്‌ ഒരു സീറ്റിന്റെ കുറവിൽ അധികാരത്തുടർച്ച നേടിയശേഷമെത്തുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ ഉറപ്പാണ്‌ 100 എന്നതാണ്‌ എൽഡിഎഫിന്റെ മുദ്രാവാക്യം. തൃക്കാക്കരയുടെ ഹൃദയം കവർന്ന്‌ സെഞ്ച്വറി തികയ്‌ക്കാനുള്ള നിയോഗം ഡോക്‌ടർക്കും.  ജോ ജോസഫ്‌ അന്നു ചെയ്‌ത പ്രസംഗത്തിന്റെ  വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌.

പ്രസംഗത്തിലെ പരാമർശം ഇങ്ങനെ: ‘അവർ പറയുന്നത്‌ ഇടതുപക്ഷത്തിന്‌ 75 മുതൽ 90 സീറ്റ്‌ കിട്ടുമെന്നാണ്‌. എന്നാൽ, ഗ്രൗണ്ടിൽ വർക്ക്‌ ചെയ്യുന്ന സഖാക്കൾ പറയുന്നത്‌ നമ്മൾ ചിലപ്പോൾ സെഞ്ച്വറി അടിച്ചുകൂടെന്നില്ല എന്നാണ്‌’. മെയ്‌ രണ്ടിന്‌ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിൽ ഇടതുതരംഗം ആഞ്ഞടിക്കുന്നതിനിടെ ഡോക്‌ടർ തന്നെ പ്രസംഗത്തിന്റെ വീഡിയോ തന്റെ ഫെയ്‌സ്‌ബുക് പേജിൽ ഷെയർ ചെയ്‌തു. ഒപ്പം എൽഡിഎഫിന്‌ 100 സീറ്റിൽ ലീഡ്‌ എന്ന ചാനൽ സ്‌ക്രീൻ ഷോട്ടും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായതിനുപിന്നാലെ മാധ്യമങ്ങളോട്‌ സംസാരിച്ചപ്പോഴും ഡോക്‌ടർ പറഞ്ഞു‘‘എൽഡിഎഫ്‌ സെഞ്ച്വറി തികയ്‌ക്കും, തൃക്കാക്കരയിലെ വിജയംകൊണ്ടുതന്നെ’’.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top