25 April Thursday

സൈന്യത്തിന്റെ സ്‌നേഹക്കപ്പൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ജനകീയ പ്രതിരോധ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനെ കാഞ്ഞിരംകുളത്ത്‌ മത്സ്യത്തൊഴിലാളികൾ പായ്‌ക്കപ്പലിൽ സ്വീകരിച്ചപ്പോൾ ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌

തിരുവനന്തപുരം> ആഴക്കടൽ കുത്തകകൾക്ക്‌ തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ ജാഥാ ക്യാപ്‌റ്റനെ വരവേറ്റത്‌ പായ്‌ക്കപ്പലിൽ. കാഞ്ഞിരംകുളത്ത്‌ എം വി ഗോവിന്ദനെ പായ്‌ക്കപ്പലിലാണ്‌ സ്വീകരണകേന്ദ്രത്തിലെത്തിച്ചത്‌.

നാട്‌ നടുങ്ങിയ പ്രളയകാലത്ത്‌ കേരളത്തിന്റെ സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളുടെ കരുത്തും ജാഥയോടുള്ള ഹൃദയഐക്യവും വ്യക്തമാക്കുന്നതായിരുന്നു സ്വീകരണം. മത്സ്യത്തൊഴിലാളികളെ സർക്കാരിനെതിരെയും ഇടതുപക്ഷത്തിനെതിരെയും തിരിക്കാനുള്ള ചിലസംഘടനകളുടെയും മാധ്യമങ്ങളുടെയും ശ്രമത്തെ തള്ളി തീരദേശമൊന്നാകെ സ്വീകരണത്തിനെത്തി.

കേന്ദ്രസർക്കാരിന്റെ വർഗീയതയെയും സംസ്ഥാനത്തെ ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെയും ഒരുപോലെ എതിർക്കുമെന്നുള്ള തീരദേശത്തിന്റെ പ്രഖ്യാപനമായി ഇത്‌. കോട്ടപ്പുറത്തെ മത്സ്യത്തൊഴിലാളികൾ കടൽമത്സ്യങ്ങളുമായി എത്തിയതും വേറിട്ട അനുഭവമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top