09 June Friday

കാഴ്‌ചയല്ല, കരുത്താണ്‌ ചെങ്കൊടി

ബി ആർ അജീഷ്‌ ബാബുUpdated: Sunday Mar 19, 2023

പാറശാല> സുരേന്ദ്രൻ നായർക്ക്‌ ചെങ്കൊടിയെന്നാൽ കരുത്താണ്‌. ഇതുവരെ കാണാൻകഴിഞ്ഞിട്ടില്ലെങ്കിലും ആ കൊടി കൈയിലെത്തിയാൽപ്പിന്നെ വിപ്ലവാവേശമാണ്‌ ഈ 81 കാരന്‌. പരശുവയ്‌ക്കൽ മാധവശേരി ഗിരീഷ് ഭവനിൽ സുരേന്ദ്രൻ നായർക്ക്‌ ജന്മനാ കാഴ്‌ചയില്ല. പക്ഷേ, മനസ്സുകൊണ്ട്‌ അദ്ദേഹം സിപിഐ എമ്മിനെയും ചെങ്കൊടിയെയും തൊട്ടറിഞ്ഞിട്ട്‌ പതിറ്റാണ്ടുകളായി. കുന്നത്തുകാലിൽ ജനകീയ പ്രതിരോധ ജാഥയ്‌ക്ക്‌ സ്വീകരണം നൽകാനും സിപിഐ എം സംഘടിപ്പിക്കുന്ന പരിപാടികളിലും സമരമുഖങ്ങളിലുമെല്ലാം നിറസാന്നിധ്യമാണ്‌ അദ്ദേഹം.

പാർലമെന്റ്‌ മാർച്ചിലും പങ്കെടുത്തിട്ടുണ്ട്‌. ജീവിതാവസാനം സിപിഐ എമ്മും ഇടതുപക്ഷവും സംഘടിപ്പിക്കുന്ന പരിപാടികളിൽ താനുണ്ടാകുമെന്ന്‌ അദ്ദേഹം ആവേശത്തോടെ പറയുകയാണ്‌. 1980 മുതൽ സിപിഐ എമ്മിൽ അംഗമാണ്‌. ചെറുവട്ടൂർ പൊറ്റ ബ്രാഞ്ചംഗവും ഡിഎഡബ്യൂഎഫിന്റെ പാറശാല പഞ്ചായത്ത് കമ്മിറ്റി അംഗവുമാണ്. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷനാണ്‌ സുരേന്ദ്രൻ നായർക്ക്‌ ഇപ്പോൾ ആശ്രയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top