തുറവൂർ
ജാഥാ ക്യാപ്റ്റനെ വരവേൽക്കാനെത്തിയ വിശിഷ്ടാതിഥികളുടെ കൂട്ടത്തിൽ ഒരു കൊച്ചു പെൺകുട്ടിയും. പത്താം വയസ്സിൽ 65 കവിതകളുടെ പുസ്തകസമാഹരം പുറത്തിറക്കിയ തുറവൂർ സ്വദേശിനി അശ്വിനി ഷിനോദ്. തുറവൂർ ടിഡിടിടിഐയിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അശ്വിനിയാണ് ജാഥാനായകനെ വരവേൽക്കാനെത്തിയത്.
"ശലഭച്ചിറകുകൾ’ എന്ന കവിതാസമാഹാരം അടുത്തിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചത്. പുലിസ്റ്റർ ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. തുറവൂർ ഗവ. ആശുപത്രിയിലെ ഡ്രൈവർ എൻ ആർ ഷിനോദിന്റെയും ജയശ്രീയുടെയും മകളാണ് അശ്വിനി. അനശ്വര സഹോദരിയാണ്. യുവകവയിത്രിയെ ഷാളണിയിച്ച് എം വി ഗോവിന്ദൻ അനുമോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..