26 April Friday

വിടപറയും
മുൻപേ... ഇന്നസെന്റിനെ ഒരുനോക്ക് കാണാൻ 
നാടാകെ

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


കൊച്ചി
പ്രിയപ്പെട്ട ഇന്നസെന്റിന്റെ ചിരിമാഞ്ഞ മുഖം കാണാൻ കരുത്തില്ലാതെ കൊച്ചിയിലെ സിനിമാലോകം. എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കാണാൻ മമ്മൂട്ടിയും ജയറാമും അടക്കമുള്ളവർ ഞായർ രാത്രി എത്തിയിരുന്നു. ജയറാം പൊട്ടിക്കരഞ്ഞ്‌ പ്രതികരിക്കാനാകാതെയാണ്‌ മടങ്ങിയത്‌. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗൺഹാളിലും ഇരിങ്ങാലക്കുടയിലെ പാർപ്പിടം വീട്ടിലും പൊതുദർശനത്തിന്‌ വച്ച മൃതദേഹത്തിൽ അന്താഞ്‌ജലി അർപ്പിക്കാൻ ചലച്ചിത്രരംഗത്തെ നിരവധിപേരെത്തി.

മമ്മൂട്ടി, മോഹൻ ലാൽ, കുഞ്ചൻ, ബിന്ദു പണിക്കർ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ടൊവിനോ, ജനാർദനൻ, ഹരിശ്രീ അശോകൻ, മുകേഷ്, സിദ്ദിഖ്‌, ബാബുരാജ്, ബിജുമേനോൻ, വിനു മോഹൻ, ശിവാനി, ജോജു ജോർജ്‌, സായ്‌കുമാർ, സുരാജ്‌ വെഞ്ഞാറമൂട്, ലാൽ, മനോജ്‌ കെ ജയൻ, സുരേഷ്‌ കൃഷ്‌ണ, ജോണി ആന്റണി, വിനീത്‌, വിനീത്‌ കുമാർ, ഇർഷാദ്‌, രമേഷ്‌ പിഷാരടി, ജയൻ ചേർത്തല, സാജു നവോദയ, ദിലീപ്‌, ഇടവേള ബാബു, നാദിർഷ, ബാബു ആന്റണി, രവീന്ദ്രൻ, പ്രേംകുമാർ, ഭീമൻ രഘു, ചെമ്പിൽ അശോകൻ, ബൈജു എഴുപുന്ന, ‌നാരായണൻകുട്ടി, കലാഭവൻ റഹ്‌മാൻ, ഹരിശ്രീ യൂസഫ്‌, സാജൻ പള്ളുരുത്തി‌, രാജാ സാഹിബ്‌, ശാന്താദേവി, സീനത്ത്‌, മേനക, നവ്യ നായർ, നമിത പ്രമോ‌ദ്‌, ഷീലു എബ്രഹാം, മുത്തുമണി, പ്രിയങ്ക, ചിപ്പി‌, രാജിനി ചാണ്ടി, കുക്കു പരമേശ്വരൻ, ശിവദനായർ, ബീന ആന്റണി, തെസ്‌നിഖാൻ, അംബിക മോഹൻ തുടങ്ങിയവർ ആദരാഞ്‌ജലി അർപ്പിച്ചു.

കവി സച്ചിദാനന്ദൻ, സംവിധായകരായ സിബി മലയിൽ, ലാൽ ജോസ്‌, കമൽ, സത്യൻ അന്തിക്കാട്, പി ടി കുഞ്ഞുമുഹമ്മദ്, പ്രിയദർശൻ, വിനയൻ, ബ്ലെസി, രഞ്‌ജിത് ശങ്കർ, റാഫി, സോഹൻ സീനുലാൽ, തിരക്കഥാകൃത്തുക്കളായ എസ്‌ എൻ സ്വാമി, ബെന്നി പി നായരമ്പലം, സംഗീതസംവിധായകരായ ബേണി, ദീപാങ്കുരൻ, ഗായകരായ എം ജി ശ്രീകുമാർ, ബിജു നാരായണൻ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്‌, സിയാദ്‌ കോക്കർ, ജി സുരേഷ്‌ കുമാർ, സാബു ചെറിയാൻ,  ജഗതിയുടെ മകൾ പാർവതി ഷോൺ, തുടങ്ങിയവരും ഇന്നസെന്റിന്‌ അന്ത്യോപചാരം അർപ്പിച്ചു.

 

മമ്മൂട്ടി വികാരാധീനനായി; 
കുഞ്ചൻ വിങ്ങിപ്പൊട്ടി
ഇഷ്‌ടവേഷമായ സ്വർണനിറത്തിലുള്ള ജുബ്ബയും കസവുകരയുള്ള മുണ്ടും ധരിപ്പിച്ച്‌ ചിരിയുടെ ചക്രവർത്തിയെ ലേക്‌ഷോറിൽനിന്ന്‌ ആശുപത്രിയിൽനിന്ന്‌ പുറത്തേക്ക്‌ ഇറക്കുമ്പോൾ നേരം വെളുത്തതേയുള്ളൂ. അർബുദത്തേപ്പോലും തോൽപ്പിച്ച്‌ പുഞ്ചിരിച്ച ഇന്നസെന്റിന്റെ ചേതനയറ്റ ശരീരം കാണാൻ കെൽപ്പില്ലാതെ മകൻ സോണറ്റ് വിതുമ്പി. മൃതദേഹം ആംബുലൻസിൽ കയറ്റുമ്പോൾ നടൻമാരായ സിദ്ദിഖിന്റെയും ബാബുരാജിന്റെയും മനസിൽ ഇന്നസെന്റിന്റെ  ഓർമകൾ തുളുമ്പി.

ആംബുലൻസ്‌ തിങ്കൾ രാവിലെ 7.55ന്‌ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലെത്തുമ്പോൾ  ജനസഹസ്രങ്ങൾ.  നാട്ടുകാരുണ്ട്‌. സിനിമാപ്രവർത്തകരുണ്ട്‌. ജനപ്രതിനിധികളും രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കളുമുണ്ട്‌. നാട്ടുവർത്തമാനവും കുറിക്കുകൊള്ളുന്ന ഹാസ്യവുമായി തങ്ങളിലൊരാളായിരുന്ന മഹാനടനെ കാണാൻ അവർ വരിവരിയായി സ്‌റ്റേഡിയത്തിനകത്തേക്ക്‌ നീങ്ങി. ഷൂട്ടിങ്ങിനും ഡബ്ബിങ്ങിനും എപ്പോഴും ഓടിയെത്തിയിരുന്ന നഗരത്തിൽ, ‘അമ്മ’യുടെ പ്രസിഡന്റായും അല്ലാതെയും നിറഞ്ഞുനിന്ന എറണാകുളത്തിന്റെ മണ്ണിൽ ഇന്നസെന്റിന്റെ ചിരിയൊഴിഞ്ഞ മുഖം എല്ലാവരുടെ ഹൃദയം നുറുക്കി. മമ്മൂട്ടി  ഒരുനോക്കു കണ്ടശേഷം വികാരാധീനനായി മാറിനിന്നു. നടൻ കുഞ്ചൻ വിങ്ങിപ്പൊട്ടി. ബിന്ദു പണിക്കർക്കും സങ്കടം അടക്കാനായില്ല. ഞായർ രാത്രി ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന മന്ത്രി പി രാജീവ്‌ ഭാര്യ വാണി കേസരിക്കൊപ്പമെത്തി ആദരാഞ്‌ജലി അർപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top