29 March Friday

ഹെൽഫയർ മിസൈൽ 
‘നിശബ്‌ദ കൊലയാളി’

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


കാബൂൾ
അൽ ഖായ്‌ദ മേധാവി അയ്‌മൻ അൽ സവാഹിരിയെ വധിക്കാൻ അമേരിക്ക ഉപയോഗിച്ചത്‌ ‘ഹെൽഫയർ ആർ 9 എക്സ്‌’ മിസൈലെന്ന്‌ റിപ്പോർട്ട്‌. 2017ൽ  അൽ ഖായ്‌ദ ഉന്നതൻ അഹമ്മദ്‌ ഹസൻ അബു ഖയ്‌മർ അൽ മസ്രിയെയും ഇതേ മിസൈൽ ഉപയോഗിച്ച്‌ വധിച്ചിരുന്നു.

ഹെൽഫയർ മിസൈലുകളിൽ ബ്ലേഡ്‌ ഘടിപ്പിച്ച്‌ പരിഷ്കരിച്ച പതിപ്പാണ്‌ ആർ 9 എക്സ്‌. ആറ്‌ ബ്ലേഡുകളാണ്‌ ഘടിപ്പിക്കുക. ഡ്രോണുകളിൽനിന്നോ ഹെലികോപ്ടറുകളിൽനിന്നോ വിക്ഷേപിക്കാം. ലക്ഷ്യത്തിന്‌ തൊട്ടടുത്തെത്തുമ്പോൾ മാത്രം ബ്ലേഡ്‌ വിടർത്തും. പരിസരത്തുള്ളവരെ അപായപ്പെടുത്താതെ ലക്ഷ്യമിട്ടയാളെ മാത്രം അരിഞ്ഞുവീഴ്‌ത്തും.

അഞ്ചടി നീളവും 47 കിലോ ഭാരവുമുള്ള മിസൈലുകൾ നിൻജ ബോംബ്‌, പറക്കും ഗിൻസു എന്നീ പേരുകളിലും അറിയപ്പെടുന്നു. സവാഹിരിക്കൊപ്പം വീട്ടിലുണ്ടായിരുന്ന മറ്റാർക്കും പരിക്കേറ്റിരുന്നില്ല. കെട്ടിടത്തിൽ ഒരു ജനലിനൊഴികെ കേടുപാടും ഉണ്ടായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top