26 April Friday

പുരസ്കാരനിറവിൽ ഹരിതകർമസേന

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

എറണാകുളം ജില്ലയിൽ മാലിന്യ നിർമാർജനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഏലൂർ നഗരസഭയിലെ ഹരിതകർമസേന അംഗങ്ങളും ഭരണസമിതി അംഗങ്ങളും ചേർന്ന് മന്ത്രി പി രാജീവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

കൊച്ചി
മാലിന്യനിർമാർജനത്തിൽ ജില്ലാതലത്തിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ച ഹരിതകർമസേനകൾ പുരസ്കാരം ഏറ്റുവാങ്ങി. ഓരോ ജില്ലയിലും തദ്ദേശസ്ഥാപനതലത്തിൽ മികവ്‌ പ്രകടിപ്പിച്ച ഹരിതകർമസേനയ്‌ക്കുള്ള പുരസ്‌കാരം മാലിന്യനിർമാർജന ആഗോള പ്രദർശനത്തിൽ (ഗ്ലോബൽ എക്‌സ്‌പോ) വ്യവസായമന്ത്രി പി  രാജീവ് സമ്മാനിച്ചു.

പുരസ്കാരം നേടിയ തദ്ദേശസ്ഥാപനങ്ങൾ: തിരുവനന്തപുരം കോർപറേഷൻ, ആറ്റിങ്ങൽ നഗരസഭ, കൊല്ലയിൽ പഞ്ചായത്ത് (തിരുവനന്തപുരം),  പുനലൂർ നഗരസഭ, ചിതറ പഞ്ചായത്ത് (കൊല്ലം), തിരുവല്ല നഗരസഭ, തുമ്പമൺ പഞ്ചായത്ത് (പത്തനംതിട്ട),  ചേർത്തല നഗരസഭ, ദേവികുളങ്ങര പഞ്ചായത്ത് (ആലപ്പുഴ), ഈരാറ്റുപേട്ട നഗരസഭ, മാടപ്പള്ളി പഞ്ചായത്ത് (കോട്ടയം), തൊടുപുഴ നഗരസഭ, ഉപ്പുതറ പഞ്ചായത്ത് (ഇടുക്കി), ഏലൂർ നഗരസഭ, ചോറ്റാനിക്കര പഞ്ചായത്ത് (എറണാകുളം),  ചാവക്കാട് നഗരസഭ, കൊരട്ടി പഞ്ചായത്ത് (തൃശൂർ),  ഷൊർണൂർ നഗരസഭ, മുണ്ടൂർ പഞ്ചായത്ത് (പാലക്കാട്‌), പരപ്പനങ്ങാടി നഗരസഭ, കീഴാറ്റൂർ പഞ്ചായത്ത് (മലപ്പുറം), വടകര നഗരസഭ, ഏറാമല പഞ്ചായത്ത് (കോഴിക്കോട്‌), സുൽത്താൻ ബത്തേരി നഗരസഭ, മീനങ്ങാടി പഞ്ചായത്ത് (വയനാട്‌), ആന്തൂർ നഗരസഭ, പെരളശേരി പഞ്ചായത്ത് (കണ്ണൂർ), കാഞ്ഞങ്ങാട് നഗരസഭ, ബേദടുക്ക പഞ്ചായത്ത് (കാസർകോട്‌).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top