24 April Wednesday

വീൽചെയറിൽ വിജയചക്രം തിരിച്ച്‌ രൂപക്‌

ആർ ഹേമലതUpdated: Sunday Jan 22, 2023


കൊച്ചി
വീൽചെയറിലിരുന്ന്‌ സംരംഭം നിയന്ത്രിച്ച്‌ തൃശൂർ നടത്തറ സ്വദേശി കെ ആർ രൂപക്‌. സ്വന്തം ജീവിതാനുഭവം സംരംഭത്തിന്‌ ഊർജമാക്കിയ ഈ ചെറുപ്പക്കാരൻ ഇരുനൂറിലധികംപേരെ പ്രതിസന്ധികളിൽനിന്ന്‌ സാധാരണ ജീവിതത്തിലേക്ക്‌ തിരികെയെത്തിച്ചു. 17–-ാംവയസ്സിൽ കുളത്തിലേക്ക്‌ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തെത്തുടർന്നാണ്‌ രൂപക്‌ വീൽചെയറിലായത്‌. പ്രയത്നങ്ങൾക്കൊടുവിൽ ജീവിതം തിരിച്ചുപിടിച്ചപ്പോൾ തന്നെപ്പോലെ ബുദ്ധിമുട്ടുന്നവരെ സഹായിക്കണമെന്ന ചിന്തയായി. ഇവിടെനിന്നാണ്‌ തൃശൂർ നടത്തറയിലെ ‘ഹീലസ്‌’ ന്യൂറോ ഡെവലപ്‌മെന്റ്‌ റീഹാബിലിറ്റേഷൻ ആൻഡ്‌ റിസർച്ച്‌ സെന്ററിന്റെ ആരംഭം.

അസുഖവും അപകടവും വീൽചെയറിലാക്കിയവർക്ക്‌ ന്യൂറോ ഡെവലപ്‌മെന്റ്‌ റീഹാബിലിറ്റേഷൻ നൽകുകയാണ്‌ സെന്ററിൽ ചെയ്യുന്നത്‌. ഫിസിയോതെറാപ്പി, ക്ലിനിക്കൽ തെറാപ്പി എന്നിങ്ങനെ ഒരാളുടെ ശാരീരികാവസ്ഥകൾ മെച്ചപ്പെടാൻ ആവശ്യമായതെല്ലാം ലഭിക്കും. സൈക്കോളി ബിരുദാനന്തര ബിരുദധാരിയായ രൂപക്കിന്‌ കൂട്ടായി റൗഫ്‌ ഹസൈനാർ എന്ന മെഡിക്കൽ ഓഫീസറും  ക്ലിനിക്കിലുണ്ട്‌. ഇതുവരെ ഇറുനൂറിലധികംപേർക്ക്‌ ചികിത്സ ലഭ്യമാക്കി. ഏഴെണ്ണം രൂപക്‌ തനിച്ച്‌ ചെയ്തതാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top