29 March Friday

ഭൂതാവിഷ്‌ടം... പ്രഭാവർമ്മയുടെ പംക്തി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 30, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു. എഴുതുന്നത് പ്രശസ്‌ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

പതിറ്റാണ്ടുകളുടെ അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് ഒരു സുപ്രഭാതത്തില്‍ ഉത്തരം പറയാതെ ബന്ധം അവസാനിപ്പിച്ചാല്‍ നമുക്ക് എന്തു തോന്നും? എന്തു തോന്നിയാലും വേണ്ടില്ല, നാം അപ്പോള്‍ ചെന്നുപെടുന്ന അവസ്ഥ വ്യക്തമാക്കുന്നതിന് ഒരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. Ghost ചെയ്യപ്പെടുക എന്നതാണത്!.

ഭൂതപ്രേതാദികള്‍ക്ക് ഈ ghost ചെയ്യലില്‍ കാര്യമൊന്നുമില്ല. നിത്യേന ഫോണില്‍ വിളിക്കുകയും സ്‌നേഹം പങ്കുവെക്കുകയും സൗഹൃദാന്വേഷണങ്ങള്‍ നടത്തുകയും ചെയ്‌തിട്ട് പെട്ടെന്ന് ബന്ധം അറുത്തുമാറ്റി പോകുന്ന ആ സുഹൃത്തിനു മാത്രമേ ഇതില്‍ കാര്യമുള്ളു.

അത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുള്ളവര്‍ക്കു പറയാനവകാശമുണ്ട് : I have been ghosted എന്ന്. വളരെ അടുത്ത സുഹൃത്തിനു മാത്രമേ ഇങ്ങനെ ghost ചെയ്യാന്‍ പറ്റൂ. എന്തിനായിരുന്നു മുന്‍ നാളുകളിലെ സൗഹൃദാഭിനയം? ആ ചോദ്യത്തിന് ഉത്തരം പറയാനും ആ സുഹൃത്തിനേ പറ്റൂ. ഏതായാലും ghost ചെയ്യുന്ന ഇത്തരം സുഹൃത്തുക്കള്‍ ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വളരെ വാചാലമായി അടുപ്പത്തിലിരിക്കാനും അങ്ങനെയിരിക്കെ വളരെ മൂകമായി അകലത്തേക്കു പിന്‍വാങ്ങാനും ഇവര്‍ക്കു കഴിയും!.

I have been trying to ring up her. But she never picks up the phone. I am sure, I have been ghosted! ഓര്‍ത്തുനോക്കു; ഇങ്ങനെയാരെങ്കിലും ചെയ്തിട്ടുണ്ടോ എന്ന്? മാസങ്ങളോളമോ, വര്‍ഷങ്ങളോളമോ വിളിക്കാതെ, മിണ്ടാതെ, കത്തയക്കാതെ, ഇ-മെയിലയക്കാതെ, ഫോണ്‍ ചെയ്യാതെ, വാട്ട്‌സ് ആപ്പ് മെസേജയക്കാതെ കഴിഞ്ഞ സുഹൃത്തുക്കളുണ്ടോ എന്ന്! ഉണ്ടെങ്കില്‍ അവരെ ഓര്‍ത്തെടുക്കേണ്ടി വരില്ലല്ലൊ; അല്ലേ? നമ്മുടെ ശ്രമം കൂടാതെ തന്നെ അവര്‍ ഓര്‍മ്മയില്‍വരും.

One person cuts off contact with another after a period of intense friendship. The person who dumped you by ghosting may come back from nowhere, at a later period. You may get an out of the blue text from her on a fine morning. In that case, how would you respond? It is up to you! തുടക്കത്തില്‍ തന്നെ അവരെ ശരിക്കും മനസ്സിലായിരുന്നെങ്കില്‍ അമളി പറ്റില്ലായിരുന്നു എന്നു നിങ്ങള്‍ ചിന്തിച്ചേക്കും. she really 'got off on the wrong foot' with me എന്ന് ആശ്വസിച്ചേക്കും. 'Get off on the wrong foot' എന്നതു തുടക്കത്തിലേ പാളിപ്പോകലാണ്. അങ്ങനെയായിരുന്നു അനുഭവമെങ്കിലോ? എങ്കില്‍ you could have kept her at an arms length. 'To keep some one at an arm's length' എന്നാല്‍, അകറ്റി നിര്‍ത്തല്‍.

But, Never, we were like cat and dog. എന്നു തോന്നും ചിലപ്പോള്‍. ഒരുമിച്ചായിരുന്നപ്പോള്‍ തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നിരുന്നില്ല എന്നര്‍ത്ഥം. ഏര്‍പ്പെടേണ്ടി വന്നിരുന്നെങ്കില്‍ ആളെ തുടക്കത്തിലേ ഒഴിച്ചു നിര്‍ത്താനാവുമായിരുന്നല്ലൊ. ghost ചെയ്യാന്‍ അവസരം അവര്‍ക്കുണ്ടാവുന്നില്ല എന്നുറപ്പുവരുത്താമായിരുന്നല്ലൊ.

Ghost ചെയ്ത സുഹൃത്തിനെക്കുറിച്ചു പറയുമ്പോള്‍ ഇതുകൂടി പറയണം. Once, we were getting on like a house on fire. Get on like a house on fire  എന്നു പറഞ്ഞാല്‍ തീപിടിച്ച വീട്ടിലെന്നപോലെ കഴിഞ്ഞു എന്നല്ല അര്‍ത്ഥം. ഇവിടെ തീയും വീടും ഒന്നുമില്ല. ഉള്ളത് സൗഹൃദവും സ്‌നേഹവും മാത്രം! പൊതുവായ താല്പര്യത്തിന്റെ ഘടകങ്ങള്‍ പലതുമുണ്ടാവുകയും അതു മുന്‍നിര്‍ത്തി സന്തോഷത്തോടെ ഒരുമിച്ചു കഴിഞ്ഞുപോരുകയും ചെയ്യുക. അതാണ് get on like a house on fire.  ഇങ്ങനെ കഴിഞ്ഞവരാകുമ്പോഴാണല്ലോ, ബന്ധം അറുത്തു മുറിച്ച് ഏകപക്ഷീയമായി ഒരാള്‍ പോവുമ്പോള്‍ വിഷമം തോന്നുന്നത്. We used to get on like a house on fire, but I have been ghosted by her!.

Really speaking; I 'had a soft spot' for her! 'have a soft spot' എന്നു പറഞ്ഞാല്‍ പ്രത്യേക  മമതയുണ്ടാവുക! Later, she started 'rubbing me up' in the wrong way. Rub someone up എന്നാല്‍ അസ്വസ്ഥപ്പെടുത്തുക, സ്വൈരം കെടുത്തുക എന്നൊക്കെയാണര്‍ത്ഥം. Despite all this, I had a real liking for her! I 'took her under my wing'. Take somone under your wing എന്നാല്‍, ഒരാളെ സംരക്ഷിക്കുക. I think she 'got her wires crossed', whenever I was talking to my friends. To get one's wires crossed എന്നാല്‍, പറയുന്നതു മറ്റെന്തോ ആണ് എന്നു തെറ്റിദ്ധരിക്കലാണ്. Because of that we used to 'go round in circles'. Go round in circles എന്നാല്‍, പറഞ്ഞതു വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക.

അയാളെ ആദ്യമൊന്നും ശരിക്കു മനസ്സിലായിരുന്നേയില്ല എന്നതാണു സത്യം. She used to 'bend over backwards for' me when she came to my house for the first time! 'bend over backwards for someone' എന്നാല്‍ ഒരാളെ സഹായിക്കാന്‍ സാധ്യമായതെന്തും ചെയ്യുക എന്നര്‍ത്ഥം. പരിചയപ്പെട്ടതിന്റെ ആദ്യഘട്ടത്തിലൊക്കെ she was 'at my beck and call' all the day. അതായത്, എന്തു ചെയ്യണമെന്നു നിര്‍ദ്ദേശിക്കുന്നോ അതെല്ലാം ചെയ്തുതരിക. അങ്ങനെയുള്ളയാളാണ് പിന്നീട് ഞാനറിയാതെ എന്നെ ghost ചെയ്യുന്ന നിലയിലേക്കെത്തിയത്!.

ദ്യമൊക്കെ she used to 'keep tabs on' what I used to do!  'keep tabs on some one' എന്നാല്‍ പരിശോധനാര്‍ത്ഥം നിരീക്ഷിക്കലാണ്. I am afraid, someone really 'kept her under the thumb.'  'to keep under the thumb' എന്നാല്‍ നിയന്ത്രണത്തിലാക്കുക. I was 'left in the dark' as to what she was upto. Left in the dark എന്നാല്‍ വിവരമറിയാന്‍ കഴിയാത്ത അവസ്ഥയിലാവുക. I never liked 'leaving things up in the air'.  leaving thigs up in the air എന്നാല്‍ കാര്യങ്ങള്‍ സന്നിഗ്ദ്ധാവസ്ഥയില്‍ ഉപേക്ഷിക്കലാണ്. So one day I asked her point blank. The very next day she cut off all communication. I was ghosted!.

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും

നാലാംഭാഗം: തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം

അഞ്ചാം ഭാഗം: വ്യാജസ്തുതി ഇംഗ്ലീഷിലായാല്‍

ആറാം ഭാഗം: നല്ല ഇംഗ്ലീഷ്‌ ജയിലിലെത്തിക്കാം

ഏഴാം ഭാഗം: ഫ്രൈ ചെയ്യാൻ വലിയ മീൻ വേറെയുള്ളപ്പോൾ

എട്ടാം ഭാഗം: ബാര്‍ അറിയാനും കുറുക്കുവഴി

ഒമ്പതാം ഭാഗം: സ്ഥലം വിടാന്‍ 'കുറുവടി'; പഴയതിന് 'ഈച്ച ചന്ത'

പത്താം ഭാഗം : കഥ മുഴുവനായിത്തന്നെ അറിയാന്‍ 'എന്‍ചിലാഡ' വേണം

പതിനൊന്നാം ഭാഗം: കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്

കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്
Read more: https://www.deshabhimani.com/special/english-phrases-prabha-varma-11/960647

പന്ത്രണ്ടാം ഭാഗം: ഇന്ദുകലാമൗലിയുടെ പ്രണയം

പതിമൂന്നാം ഭാഗം : അയ്യപ്പപ്പണിക്കരും എലിയട്ടും.

പതിനാലാം ഭാഗം: അടിച്ചുപൊളിയുടെ ഇംഗ്ലീഷ്‌

പതിനഞ്ചാം ഭാഗം: സൂസനും മഴയും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top