29 March Friday

ബാര്‍ അറിയാനും കുറുക്കുവഴി ...പ്രഭാവര്‍മ്മ എഴുതുന്നു

പ്രഭാവർമ്മUpdated: Thursday Jul 22, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

Idioms and phrases തുടര്‍ച്ച

 
ഇംഗ്ലണ്ടിലെ ഒരു നഗരത്തില് ചെന്നിറങ്ങുന്ന നിങ്ങള്ക്ക്, ഒപ്പമുള്ള മലയാളി അറിയാതെ മദ്യഷാപ്പ് എവിടെയാണ് എന്ന് അന്വേഷിക്കണമെന്നു വെയ്ക്കുക. 'Any watering hole around?' എന്നു ചോദിച്ചാല് മതി. ഒപ്പമുള്ളയാള്ക്കു മനസ്സിലാവുകയുമില്ല. ഇംഗ്ലീഷുകാരന് അന്വേഷിക്കുന്നതു 'ബാര്' എവിടെ എന്നാണെന്നു മനസ്സിലാവുകയും ചെയ്യും. Idioms, Phrases ഒക്കെ മനസ്സിലാക്കിവെച്ചാലേ ഇത്തരം വളഞ്ഞ വഴികള് തേടാന് പറ്റൂ.
 
കൈ നനയാതെ മീന് പിടിക്കാന് പറ്റില്ല. കൈ നനയാതെ മീന് പിടിക്കുക എന്നതിനു സമാനമായ ഒരു പ്രയോഗമുണ്ട് ഇംഗ്ലീഷില്. You cannot make an omlette without breaking some eggs എന്നതാണത്. കുറച്ചു ബുദ്ധിമുട്ടുസഹിച്ചല്ലാതെ വലിയ കാര്യങ്ങള് നേടാനാവില്ല എന്നതാണ് ഈ പ്രയോഗത്തിന്റെ യഥാര്ത്ഥ ധ്വനി. We have to continue with the lockdown. You cannot make an omlette without breaking some eggs!
 
Walk on egg shells എന്നത് മുട്ടത്തോടുകള്ക്കുമേലേ നടക്കലല്ല. പ്രകോപനമുണ്ടാക്കാതെ ഒതുങ്ങിക്കഴിയലാണ്. If your wife is a short tempered person, you do not have any option but to walk on eggshells! " കെട്ടിയ പെണ്ണിൻ നാവാൽ സ്വൈരം കെട്ടു നഗരിയിൽ വന്നെത്തി " എന്നു വൈലോപ്പിള്ളി മാഷ് കൃഷ്ണാഷ്ടമി എന്ന കവിതയിൽ.
 
Wake up and smell the coffee എന്നു പറഞ്ഞാല് കാര്യം ഗൗരവത്തിലെടുക്കണമെന്നര്ത്ഥം. Your brother was seen in the company of some rowdies. You need to wake up and smell the coffee.
 
Tough cookie എന്നാല് കടുംപിടുത്തമുള്ള വ്യക്തി. Though the boss looks friendly, he is in fact a tough cookie!
 
പലരു ചേര്ന്നാല് പാമ്പു ചാകില്ല എന്നതിനു സമാനമാണ്, too many cooks spoil the broth എന്ന പ്രയോഗം. You do it on your own. There is no point in setting up a team for this purpose. Too many cooks spoil the broth!
 
ആരും ഒന്നും വെറുതേ ചെയ്തു തരില്ല എന്നു പറയാറില്ലേ? അതു തന്നെയാണ്, There is no such thing as a free lunch! You will have to mortgage your property for the amount I pay. There is no such thing as a free lunch!
 
Take something with a pinch of salt എന്നു പറയുന്നത് നൂറു ശതമാനം വിശ്വസിക്കാതിരിക്കലാണ്; ചെറിയ ഒരു സംശയത്തോടെ കാണലാണ്. There is acute scarcity of vaccine. When the doctor told me that I need to come for the second jab only after 90 days, I took his words with a pich of salt!
 
Spill the beans' എന്നത് രഹസ്യം പറഞ്ഞുപോകലാണ്. At the end of the rigorous interrogation, the accused spilled the beans!
 
Carrot and stick എന്നത് ഒരു സമീപന രീതിയാണ്. ഒരേ സമയം ആനുകൂല്യം വാഗ്ദാനം ചെയ്യലും അനുസരിക്കില്ലെങ്കില് പ്രതികാര നടപടി ഉണ്ടാവുമെന്നു സൂചിപ്പിക്കലുമാണത്. The principal took a carrot and stick approach to make the students agree to his decision.
 
Bring home the bacon എന്നാല്, വീടുപുലര്ത്താനുള്ള വക സമ്പാദിക്കലാണ്. My parents were not rich. Yet they brought home the bacon, even in the days of famine.
 
Bottom of the barrel എന്നു പറയുന്നത് 'തിരികട' എന്നു മലയാളത്തില് പറയുന്നതു തന്നെയാണ് - low quality choices. The quality products were sold in the morning itself. In the eveing when I reached the shop only substandard items were found. I had to be content with the bottom of the barrel.

Big cheese, അതിപ്രധാനിയായ വ്യക്തിയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസര് സ്‌കൂള് സന്ദര്ശിക്കുമെന്നറിഞ്ഞാല് ഹെഡ്മാസ്റ്റര്ക്ക് അധ്യാപകരോട് കൃത്യമായും പറയാം: 'Keep everything in order. The big cheese will be here tomorrow'.
 
കണ്ണിലെ കൃഷ്ണമണിപോലെയാണ് അവള് എനിക്ക് എന്നു പറയില്ലേ? അതു തന്നെയാണ് apple of one's eye. His grand daughter is the apple of his eye.
 
'All the perfumes of Arabia will not sweeten this little hand' എന്നു പറഞ്ഞിട്ടുണ്ടല്ലോ ഷേക്‌സ്പിയര്. Lady Macbath അവരുടെ Sleep walking നിടെ, കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് ഓര്ത്തു പറയുന്നതാണത്. All the perfumes അവിടെ നില്ക്കട്ടെ, perfumes നെ ചൈനയിലെ തേയില കൊണ്ടു പകരം വെച്ചാലോ? All the tea in China എന്നു പറഞ്ഞാലോ? വന് സ്വത്താകെ എന്നാണര്ത്ഥം. He will not marry off his daughter to him, for all the tea in China.

Acknowledge the corn എന്നത് കുറ്റം സമ്മതിക്കലാണ്. വലിയ കുറ്റങ്ങളുടെ കാര്യത്തില് ഈ പ്രയോഗം ശരിയാവില്ല. ചെറിയ കുറ്റങ്ങള്, പോരായ്മകള് എന്നിവയ്ക്കു പറ്റും. Raju acknowledged the corn, by saying that he had taken the sweets meant for the children.
 
To be on the gravy train എന്നാല്, ബുദ്ധിമുട്ടാതെ ജീവിക്കലാണ്; അതും മറ്റാരുടെയെങ്കിലും സഹായത്തില്. Ever since David joined the conservative party, he has been on the gravy train.
 
Iceing on the cake അധിക ഗുണം ചേര്ക്കലാണത്. She is rich and beautiful. Richness apart, her beauty is the iceing on the cake!
 
Put all one's eggs in one basket എന്നത്, ഒരു പ്രത്യേക കാര്യത്തില് മാത്രം വിശ്വാസമര്പ്പിച്ച് അതിനെത്തന്നെ ആശ്രയിച്ചിരിക്കലാണ്. The amount Ram received on retirement was deposited in a private financial company, which was on the red. He should not have put all his eggs in one basket.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top