01 August Sunday

തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം...പ്രഭാവര്‍മ്മയുടെ പംക്തി തുടരുന്നു

പ്രഭാവര്‍മ്മUpdated: Monday Jul 5, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ. 

Idioms and phrases തുടര്‍ച്ച


Idioms and phrases. രണ്ടും വിസ്മയത്തിന്റെ മായാ ലോകമാണു തുറന്നുതരുന്നത്. face the Music എന്നത് പാട്ടു കേള്‍ക്കലല്ല, ചീത്ത കേള്‍ക്കലാണ്, അഥവാ പ്രത്യാഘാതങ്ങള്‍ നേരിടലാണ് എന്നു പറഞ്ഞല്ലോ സംഗീതവുമായി ബന്ധപ്പെട്ട് ഇങ്ങനെ പലതുണ്ട്.

Music to my earsന് Face the music-മായി ബന്ധമൊന്നുമില്ല. Face the music പ്രത്യാഘാതങ്ങള്‍ അനുഭവിക്കലാണെങ്കില്‍ Music to ears കര്‍ണാനന്ദകരമായ വാര്‍ത്ത കേള്‍ക്കലാണ്. The news of this promotion is music to his ears! You will have to face the music for this defiance! അർത്ഥവ്യത്യാസം വ്യക്തമാണല്ലൊ.

Not over till the fat lady sings എന്ന് ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. ഇതില്‍ തടിച്ച സ്ത്രീയും പാട്ടും ഒന്നുമില്ല. ഉള്ളത് ഇതു മാത്രം: സ്ഥിതി എപ്പോഴും മാറാം; അവസാന നിമിഷത്തിലെത്തും മുമ്പ്. Who will have the last laugh എന്നതിലേതുപോലെ. ഇതിന് ആര് അവസാനമായി ചിരിക്കും എന്നല്ല, ആര്‍ക്കാണ് അന്തിമ ജയം എന്നാണല്ലോ അര്‍ത്ഥം.

To play second fiddle എന്നതിനര്‍ത്ഥം, താരതമ്യേന താഴ്ന്ന ഒരു റോള്‍ വഹിക്കുക എന്നതാണ്. ഫിഡില്‍ വായനയുമായി ബന്ധമൊന്നുമില്ല ഇതിന്. Though I was assured that I would be the hero, on reaching the site I realize that I will have to be content with the role of the supporting actor - to play second fiddle.

Fit as a fiddle എന്നു പറഞ്ഞാല്‍ നല്ല ആരോഗ്യമുള്ള അവസ്ഥയിലാണ് എന്ന അര്‍ത്ഥം കിട്ടും. The actress is fit as a fiddle !

All that jazz-ല്‍ ജാസ് മ്യൂസിക് ഒന്നുമില്ല. സമാനമായ കാര്യങ്ങള്‍ എന്ന അര്‍ത്ഥമേയുള്ളു. സമാനമായ കാര്യങ്ങള്‍ പറയുമ്പോള്‍ ബഹുവചനം വേണ്ട എന്ന് കേരള പാണിനി എ.ആര്‍ രാജരാജവര്‍മ പറഞ്ഞിരിക്കുന്നു. പത്തു തേങ്ങ എന്നു മതി; പത്തു തേങ്ങകള്‍ എന്നു വേണ്ട. 'ക്ലീബേ വേണ്ട ബഹുക്കുറി' എന്ന് കേരള പാണിനി!

Beating the drum എന്നൊരു പ്രയോഗമുണ്ട്. എന്തിനെങ്കിലും വേണ്ടി ശക്തമായി വാദിക്കലാണത്. A Section had been beating the drum for making K.Sudhakaran KPCC President എന്നു പറയാം.

Blow the whistle എന്നത് താരതമ്യേന പരിചിതമായ പ്രയോഗമാണ്. നിയമ വിരുദ്ധമായ/ക്രമ വിരുദ്ധമായ ഒരു കാര്യം അവസാനിപ്പിക്കും വിധം അധികാര സ്ഥാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തലാണത്. വിസിലടിക്കലൊന്നുമല്ല. Vigilance Department will blow the whistle, and put an end to the corrupt practices.

വിസിലിനു പകരം പെരുമ്പറയാണു മുഴക്കുന്നതെങ്കിലോ? അര്‍ത്ഥം മാറി. Blow your trumpet എന്ന പ്രയോഗത്തിനര്‍ത്ഥം സ്വയം വാഴ്ത്തിപ്പാടുക എന്നാണ്. You will have to blow your trumpet to get yourself accepted. toot your own horn എന്നു പറഞ്ഞാലും അര്‍ത്ഥം ഇതു തന്നെ.

call the tune എന്ന പറഞ്ഞാലോ? പ്രധാന തീരുമാനമെടുക്കലാണത്. The Commanding officer will call the tune, and the subordinates will fall in!

'Change the tune' എന്നൊന്നുണ്ട്. ശ്രീരാഗത്തില്‍ നിന്നു മധ്യമാവതിയിലേക്കു മാറലൊന്നുമല്ല അത്. നിലപാടുമാറ്റുക, അഭിപ്രായം മാറ്റുക, എന്നൊക്കെയാണര്‍ത്ഥം. All through he was with Thrinamul. After the results were announced, suddenly he changed his tune!.

sing a different tune എന്നതും അഭിപ്രായം മാറ്റലാണ്. I was all in praise of this movie, but after watching it, I started singing a different tune.

Swan song ഹംസത്തിന്റെ ഗാനമല്ല, അന്തിമഗീതമാണ്. 'Chandra kalabham was Vayalar's swan song! മലയാളത്തിലെ 'ഹംസഗാന'വും ഇതു തന്നെ!

chin music എന്നാലോ? അര്‍ത്ഥമില്ലാത്ത കലപില കൂട്ടലാണത്. Would you please stop this chin music for a while? ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരുതരം cacophony!; full of sound and fury, signifying nothing!

Dance to some one's tune എന്നത് ആരുടെയെങ്കിലും ഇഷ്ടത്തിനനുസരിച്ച് നൃത്തം ചെയ്യലല്ല; പിന്നെയോ? മറ്റാരുടെയെങ്കിലും സ്വാധീനത്തില്‍പ്പെട്ടു നീങ്ങലാണത്. In this era of crony capitalism some politicians always dance to the tune of the corporate!

Elevator music എന്നത് ഘോരശബ്ദഘോഷങ്ങളാണെങ്കില്‍ For a song എന്നു പറഞ്ഞാല്‍ തുച്ഛ വിലയ്ക്കു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യലാണ്. I let my property go for a song. I bought the apartment for a song!

Marching to the beat of your own drums എന്നാല്‍ തന്നിഷ്ട പ്രകാരം ചെയ്യല്‍ എന്നാണര്‍ത്ഥം. Right from the childhood, he has been marching to the beat of his own drums.

Ring a bell എന്നത് ഓര്‍മ്മയിലെ ഏതോ പരിചയത്തെ തൊട്ടുണര്‍ത്തല്‍ മാത്രമാണ്. Your caricature rings a bell, but I fail to identify him.

പ്രശസ്ത ചലച്ചിത്ര നടിയുടെ അഭിമുഖത്തിനായി പിന്നാലെ നടന്ന ഒരു സിനിമാ മാസികാ പ്രവര്‍ത്തകനോട് ഒരിക്കല്‍ നടി പറഞ്ഞത്രേ 'Just give me a ring; then I will tell you the date' പിറ്റേന്ന് സ്വര്‍ണ്ണ മോതിരവുമായി ചെന്നുവത്രെ, അഭിമുഖകാരന്‍!

Second singer രണ്ടാം തരക്കാരനോ പകരക്കാരനോ ഒക്കെയാണ്. The hero did not turn up. His second singer came.

'Strike a chord' എന്നത് ഓര്‍മ്മയിലുള്ള എന്തിനെയെങ്കിലും തൊട്ടുണര്‍ത്തലാണ്. His speech struck a chord with me. മനസ്സിനൊത്തുവരല്‍ എന്ന അര്‍ത്ഥവുമുണ്ട് ഇതിന്.

Whistling in the dark എന്നാല്‍ ഉറപ്പില്ലാത്ത കാര്യത്തെക്കുറിച്ച് ഉറപ്പിച്ചു പറയലാണ്. Raju is whistling in the dark that he will stop the motorcade of the President, midway. The UDF had been whistling in the dark, during the campaign, that they would reap a clean sweep at the hustings!

Waiting in the wings എന്നതിനര്‍ത്ഥം ഊഴം കാത്ത് എന്നാണ്. അവസരം കാത്ത് ഇരിക്കുന്നതിനെക്കുറിച്ചും ഇങ്ങനെ പറയാം.

The music troupe has several talented singers waiting in the wings to perform!

Play it by ear എന്നാല്‍ ഒന്നും റഫര്‍ ചെയ്യാതെ, ഒരു കടലാസിലും നോക്കിയല്ലാതെ പാടലാണത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top