19 April Friday

അടിച്ചുപൊളിയുടെ ഇംഗ്ലീഷ്...പ്രഭാവർമ്മയുടെ പരമ്പര തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 16, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

'അടിച്ചുപൊളിക്ക്' എന്നു മലയാളത്തില്‍ പറയില്ലേ? അത് ഇംഗ്ലീഷില്‍ ആണെങ്കില്‍ have the time of your life എന്നു പറയാം. We had a vacation trip. Really, we had the time of our life.

ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു കുരുത്ത തകര എന്നു മലയാളത്തില്‍ ഒരു പ്രയോഗമുണ്ട്. പൊടുന്നനെ വന്നു മാഞ്ഞുപോകുന്നതിനെയാണിതു കാണിക്കുന്നത്. ഇതു തന്നെയാണ് many of the new generation banks are 'here today, gone tomorrow' എന്നതിലുള്ളത്. ഇന്നേക്കേയുള്ളു. നാളേക്കുണ്ടാവില്ല എന്ന് അര്‍ത്ഥം.

In the blink of an eye, ഇമചിമ്മുന്ന വേഗത്തില്‍ എന്നു മലയാളത്തില്‍ പറയുന്നതുതന്നെ! 'In the dark' പൂര്‍ണ്ണമായും അറിയാത്ത സ്ഥിതിയാണ്. We were totally in the dark as to how the project will move!

In the long run, ദീര്‍ഘ കാലാടിസ്ഥാനത്തിലെന്നു സൂചിപ്പിക്കുന്നു. അഥവാ, അത് നീട്ടിയെടുത്ത സമയത്തെ സൂചിപ്പിക്കുന്നതാണ്. Though it may not appear profitable in the beginning, it will fetch huge profit in the long run.

'In the nick of time' കൃത്യസമയത്ത് എന്നതിനെ സൂചിപ്പിക്കുന്നു. In the nick of time, he joined our party, by jumping in to our compartment.

'Living on borrowed time' എന്നത്, മരണത്തിന്റെ കരിനിഴലില്‍ ജീവിതത്തില്‍ തുടരലാണ്. Though the doctors said that he would not survive, still  he is living on borrowed time.

ഒത്തിരിക്കാലമായല്ലോ കണ്ടിട്ട് എന്നത് ഇംഗ്ലീഷില്‍ ഇങ്ങനെയും പറയാം. 'It has been a month of sundays since you left us last'. 'A month of sundays' എന്നാല്‍, ദീര്‍ഘകാലം!

'It is still not ready for prime time' എന്നാല്‍ പൂര്‍ണ്ണ perfection ല്‍ എത്തിയിട്ടില്ല എന്നേ അര്‍ത്ഥമുള്ളു. I have completed my thesis. So far as the question of submission is concerned, it is still not ready for prime time!

Once in a while 'ഇടയ്‌ക്കൊക്കെ' ആണെങ്കില്‍ once in a blue moon അത്യപൂര്‍വ്വമാണ്. Quarter past 5 എല്ലാവര്‍ക്കുമറിയാം. എന്നാല്‍ fifth quarter  ഇല്ലാത്ത ഒന്നിനെ സൂചിപ്പിക്കാനുള്ള പ്രയോഗമാണ്.

Seize the day എന്നത് അവസരം ഉപയോഗിക്കലാണ്. വെയിലുള്ളപ്പോള്‍ ഉണക്കണം എന്നു പറയില്ലേ? അതുപോലെ. We should 'seize the day' as the shares are plummeting.

Serving one's time എന്നത് ജയില്‍വാസമനുഭവിക്കലാണ്. Raju left for US, after serving his time. സാധ്യമായ എല്ലാതരത്തിലും എന്നെ ചോദ്യം ചെയ്തിട്ടും ED ക്ക് എന്നെ പൂട്ടാന്‍ കഴിഞ്ഞില്ല എന്നത് ഇങ്ങനെ പറയാം; ED could not fix me, even though they grilled me six ways to sunday. ഞായറാഴ്ചയ്ക്ക് ആറു വഴികള്‍ എന്നല്ല അര്‍ത്ഥം.
 
സാവകാശം ചെയ്താല്‍ മതിയെങ്കില്‍ 'take your own time' എന്നു പറയാം.  പറ്റിയ സമയമാകട്ടെ എന്നു പറയണമെങ്കില്‍ Wait till the time is ripe എന്നും പറയാം. എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ എന്നു പറയണമെങ്കില്‍ call me twenty four seven എന്നും പറയാം.  

'Year in and year out, he presents the same report' എന്നു പറഞ്ഞാല്‍ ഒരു മാറ്റവുമില്ലാതെ എല്ലാ കാലവും ഒരേ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു എന്നര്‍ത്ഥം.

Time flies എന്ന് ഒരു പ്രയോഗമുണ്ട്. buy - buys , go-goes- അപ്പോൾ fly - flys ആവേണ്ടതല്ലേ? വെറും s ചേർത്ത് Singular verb ഉണ്ടാക്കലാവാം norm . എന്നാൽ ഇംഗ്ളീഷിൽ exception  is more than the norm !കാലം അതിവേഗം കടന്നുപോകുന്നതായി നാം കരുതുന്നു. എന്നാൽ, കാലം എവിടെയും പോകാതെ ഇവിടെ നിൽക്കുകയാണെന്നും കടന്നുപോകുന്നതു നമ്മളാണെന്നും നാം മറന്നു പോവുന്നു. ഇതു സൂചിപ്പിക്കുന്ന ഒരു കവിത ഞാൻ എഴുതിയിട്ടുണ്ട് എന്നു കൂടി കൂട്ടിച്ചേർക്കട്ടെ!

കാലം പറന്നു പോകുന്നുവെന്ന് Shakespeare പറഞ്ഞിട്ടുണ്ട്. "The swiftest hours as they flew " എന്ന് ഷേക്സ്പിയർ.  "Swift fly  the years"എന്ന് Alexander Pope. ആ മഹാമതികൾ കാലമാണു കടന്നുപോകുന്നതെന്നു പറയുമ്പോൾ പാവപ്പെട്ട ഈ ഉള്ളവൻ നമ്മളാണു കടന്നുപോകുന്നത്, കാലമല്ല എന്നു പറഞ്ഞാൽ ആരു കേൾക്കാൻ?

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും

നാലാംഭാഗം: തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം

അഞ്ചാം ഭാഗം: വ്യാജസ്തുതി ഇംഗ്ലീഷിലായാല്‍

ആറാം ഭാഗം: നല്ല ഇംഗ്ലീഷ്‌ ജയിലിലെത്തിക്കാം

ഏഴാം ഭാഗം: ഫ്രൈ ചെയ്യാൻ വലിയ മീൻ വേറെയുള്ളപ്പോൾ

എട്ടാം ഭാഗം: ബാര്‍ അറിയാനും കുറുക്കുവഴി

ഒമ്പതാം ഭാഗം: സ്ഥലം വിടാന്‍ 'കുറുവടി'; പഴയതിന് 'ഈച്ച ചന്ത'

പത്താം ഭാഗം : കഥ മുഴുവനായിത്തന്നെ അറിയാന്‍ 'എന്‍ചിലാഡ' വേണം

പതിനൊന്നാം ഭാഗം: കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്

കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്
Read more: https://www.deshabhimani.com/special/english-phrases-prabha-varma-11/960647

പന്ത്രണ്ടാം ഭാഗം: ഇന്ദുകലാമൗലിയുടെ പ്രണയം

പതിമൂന്നാം ഭാഗം : അയ്യപ്പപ്പണിക്കരും എലിയട്ടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top