20 April Saturday

കഥ മുഴുവനായിത്തന്നെ അറിയാന്‍ 'എൻചിലാഡ' വേണം ...പ്രഭാവര്‍മ്മ എഴുതുന്നു

പ്രഭാവര്‍മ്മUpdated: Friday Jul 30, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

Idioms and phrases തുടര്‍ച്ച


Enchilada എന്നത് ഒരു Mexican dish ആണ്; ചീസും മീറ്റും കോണും മറ്റും ചേരുന്ന ഒരു heavy food. എന്നാലും 'I want a whole Enchilada' എന്നു പറഞ്ഞാല്‍ 'ആ ഭക്ഷണം മുഴുവനായും എനിക്കു വേണം' എന്നല്ല അര്‍ത്ഥം. ഒരു ട്രേയിലാണ് എന്‍ചിലാഡ പാചകം ചെയ്യുന്നത്. അതു മുഴുവനായി ഒരാള്‍ക്കു കഴിക്കാനാവുകയുമില്ല. I want the whole enchilada എന്നു പറയുന്നത് പൂര്‍ണമായി, സമഗ്രമായി എന്നൊക്കെയുള്ള അര്‍ത്ഥത്തിലാണെങ്കിലും ആ ഇംഗ്ലീഷ് പ്രയോഗത്തിന് ഈ mexican ഭക്ഷണവുമായി ബന്ധമേതുമില്ല. 'The film producer briefed me the theme in a few words. But I wanted to have the whole enchilada, before taking a decision!'
 
ഇവിടെ whole Enchilada എന്നു പ്രയോഗിക്കുന്നതിലൂടെ 'ഇതിവൃത്തത്തിന്റെ രത്‌നച്ചുരുക്കം പോരാ ; കഥ മുഴുവനായിത്തന്നെ അറിയണം എന്ന് സൂചിപ്പിക്കുകയാണ്.
 
'Getting a square meal' വിശപ്പടക്കാന്‍ വേണ്ട ആഹാരം ലഭിക്കലാണ്. The inmates will have three square meals a day. പണ്ട് ബ്രിട്ടീഷ് യുദ്ധ കപ്പലുകളില്‍ ഭക്ഷണം വിളമ്പിയിരുന്നത് മരപ്ലേറ്റുകളിലാണ്. കറി വിളമ്പാന്‍ ഒരു ബൗള്‍ കൂടി കൊത്തിവെച്ചുറപ്പിച്ചതരം പ്രത്യേക പ്ലേറ്റ്. അത്യാവശ്യം പോഷകഗുണമുള്ള ആഹാരമായിരുന്നത്രേ വിളമ്പിയിരുന്നത്. കപ്പലിലെ സെയിലര്‍മാര്‍ അതിദരിദ്ര സമൂഹങ്ങളില്‍ നിന്നുള്ളവരായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം വിശപ്പടക്കുന്നതും അത്യാവശ്യം രുചികരവുമായ ആ ആഹാരം തൃപ്തികരമായിരുന്നു. അങ്ങനെയാണ് സ്‌ക്വയര്‍ മീല്‍ എന്ന പ്രയോഗം വന്നത്.
 
'Upper crust' എന്നാല്‍ കുലീനന്‍ എന്നാണ്. പ്രമാണി കുടുംബത്തില്‍ പിറന്നവന്‍. പണ്ട് അടുക്കളയിലെ ഫയര്‍പ്ലെയ്സിലെ ഓവനില്‍വെച്ച് ബ്രഡ്ഡ് ചൂടാക്കിയെടുക്കും. നേരേ തീയിലേക്കു വെക്കുന്ന രീതിയാണ്. അതുകൊണ്ടു തന്നെ ബ്രഡ്ഡിന്റെ താഴ്ഭാഗമാകെ കരിഞ്ഞിരിക്കും. മുകള്‍ ഭാഗമാകട്ടെ പാകത്തില്‍ ബേക്ക് ചെയ്യപ്പെട്ടുമിരിക്കും. താഴ് ഭാഗം മുറിച്ചു വേലക്കാര്‍ക്കു കൊടുക്കും. അതായത് കരിഞ്ഞ ഭാഗം. മുകള്‍ ഭാഗമാണ് Upper crust. അത് യജമാനന്മാര്‍ക്കും. Thenson belongs to the upper crust എന്നാല്‍ Thenson കുലീനകുടുംബത്തില്‍ നിന്നുള്ളയാളാണ് എന്നാണ് അര്‍ത്ഥം. വരേണ്യവിഭാഗം, അഭിജാതവര്‍ഗ്ഗം എന്നൊക്കെ പറയില്ലേ. അതു തന്നെ!
 
At times I feel, Swaran is 'a few sandwiches short of a picnic' എന്ന് ഒരു പ്രബന്ധത്തില്‍ കണ്ടാല്‍ എന്തു മനസ്സിലാക്കും? ഇവിടെ സാന്‍വിച്ചുമില്ല, പിക്നിക്കുമില്ല എന്നതാണ് സത്യം. ബോധമില്ലാത്തവന്‍, വിഡ്ഢി, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശേഷിയില്ലാത്തവന്‍ എന്നൊക്കെയാണ് അര്‍ത്ഥം. സ്വരണ്‍ ഒരു വിഡ്ഢ്യാനാണെന്നു മാത്രം മനസ്സിലാക്കിയാല്‍ മതി.
 
'Raju was my friend. True, but now he is a bad egg' എന്നു പറയും ഇംഗ്ലീഷില്‍. രാജുവിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നര്‍ത്ഥം.
 
അത്യാധുനികമായ സംവിധാനത്തെ Best thing since sliced bread എന്നു പറയും. Greatest thing since sliced bread എന്ന് ഒരു പാഠഭേദവുമുണ്ട് ഇതിന്. ഒരു 5G ഫോണ്‍ ഒരാള്‍ക്കു വാങ്ങിക്കൊടുത്തിട്ട് ഇങ്ങനെ പറയാം : Just try this. This is the greatest thing since sliced bread!
 
Cherry-pick എന്നതിനര്‍ത്ഥം, അനുകൂല ഘടകങ്ങളെ മാത്രം എടുത്തുപയോഗിക്കുക എന്നാണ്. Cherry picking എന്നും പറയാം. The advocate's task was to defend the indefensible. Yet he resorted to cherry picking to defend his client!
 
Chewing the fat എന്ന് ഒരു പ്രയോഗമുണ്ട്. 'Chew the fat' എന്നാല്‍, ചുമ്മാ വാചകമടിച്ച് നേരമ്പോക്കുക. It was not an important meeting; we were just chewing the fat, waiting for the chairman to come.
 
'Couch potato' എന്നു പറയുന്നത് വെറുതെ ടിവി കണ്ടും മറ്റും അലസരായിരിക്കുന്നവരെയാണ്. Children should not be allowed to be couch potatoes.
In a nutshell, ചുരുക്കിപ്പറയലാണ്. രത്നച്ചുരുക്കം എന്നു പറയില്ലേ? ആ വിധത്തില്‍ പറയലാണ്. The judge will not have enough time to go through the details. Just scribble down the matter in a nutshell!
 
Take with a grain (pinch) of salt എന്നു പറഞ്ഞാല്‍ സംശയത്തോടെ കാണലാണെന്ന് നേരത്തെ പറഞ്ഞതാണല്ലോ! rub salt in to the wound, ഇപ്പോള്‍ തന്നെ വഷളായ സ്ഥിതിയെ കൂടുതല്‍ വഷളാക്കലാണ്.
 
കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമല്ലോ. അതു തന്നെയാണ് Sour grapes. Prem was tipped for the role of the hero. But at the last moment, he was replaced by Sam. Prem started belittling the film since then. That was just sour grapes for him!


ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും

നാലാംഭാഗം: തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം

അഞ്ചാം ഭാഗം: വ്യാജസ്തുതി ഇംഗ്ലീഷിലായാല്‍

ആറാം ഭാഗം: നല്ല ഇംഗ്ലീഷ്‌ ജയിലിലെത്തിക്കാം

ഏഴാം ഭാഗം: ഫ്രൈ ചെയ്യാൻ വലിയ മീൻ വേറെയുള്ളപ്പോൾ

എട്ടാം ഭാഗം: ബാര്‍ അറിയാനും കുറുക്കുവഴി

ഒമ്പതാം ഭാഗം: സ്ഥലം വിടാന്‍ 'കുറുവടി'; പഴയതിന് 'ഈച്ച ചന്ത'


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top