20 April Saturday

കർഷകലക്ഷങ്ങളെ 
നയിച്ച്‌ അമരത്തേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 16, 2022


തൃശൂർ
ലക്ഷക്കണക്കിന്  കർഷകരെ അവകാശസമരത്തിൽ അണിനിരത്തിയ  നേതൃപാടവവുമായാണ്  വിജുകൃഷ്ണൻ കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്‌. കിസാൻസഭ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയായിരുന്നു. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗമായ വിജുകൃഷ്‌ണൻ കിസാൻസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയാണ്‌.  നാൽപ്പത്തെട്ടുകാരനായ ഇദ്ദേഹം 1995ൽ ജെഎൻയുവിൽ എസ്‌എഫ്‌ഐ പ്രവർത്തകനായാണ്‌ പൊതുരംഗത്തെത്തിയത്‌. 2004ൽ എസ്‌എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര എക്‌സിക്യുട്ടീവ്‌ അംഗവുമായി. കാർഷിക സമ്പദ് വ്യവസ്ഥ വിഷയത്തിൽ ഡോക്ടറേറ്റ്‌ നേടിയശേഷം ബംഗളൂരു സെന്റ്‌ ജോസഫ്‌ കോളേജ്‌ പൊളിറ്റിക്കൽ സയൻസ്‌ ബിരുദാനന്തരബിരുദ വിഭാഗം മേധാവിയായി. 2008 ൽഅധ്യാപനം അവസാനിപ്പിച്ച് ഇന്ത്യൻ കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത്‌ പൊതുരംഗത്ത് സജീവമായി.

2009 മുതൽ കിസാൻസഭ മുഴുവൻസമയ പ്രവർത്തകനായി. വിവിധ സംസ്ഥാനങ്ങളിലെ കർഷകരെ സംഘടിപ്പിച്ച്  സമരങ്ങളുടെ മുൻനിരയിലെത്തി. 2018ൽ മഹാരാഷ്‌ട്രയിൽ നടന്ന കിസാൻ ലോങ് മാർച്ച്‌ മുതൽ  ഡൽഹി കർഷകപ്രക്ഷോഭംവരെയുള്ള സമരങ്ങളിൽ മുഖ്യനേതൃത്വം വഹിച്ചു. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനിൽ അഫിലിയറ്റ് ചെയ്ത ട്രേഡ് യൂണിയൻ ഇന്റർനാഷണൽ ഇൻ അഗ്രികൾച്ചറിന്റെ സെക്രട്ടറിയറ്റ് അംഗമാണ്. കണ്ണൂർ കരിവെള്ളൂരിലെ ഡോ. പി കൃഷ്ണന്റെയും വൈക്കത്ത് ശ്യാമളയുടെയും മകനാണ്. ഗവേഷകയായ സമതയാണ് ഭാര്യ. മകൾ: റിയ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top