19 April Friday

ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബ​ഹുമതി ഡോ. സ്വാതി പിരാമലിന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022

ലണ്ടന്‍> ഇന്ത്യന്‍ വ്യവസായിയും ശാസ്ത്രജ്ഞയുമായ ഡോ. സ്വാതി പിരാമലിന് ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ നല്‍കി ആദരിച്ചു. വാണിജ്യ, വ്യവസായ മേഖലകളിലെ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിരാമല്‍ ​ഗ്രൂപ്പിന്റെ വൈസ് ചെയര്‍പേഴ്സണാണ് 66 കാരിയായ സ്വാതി.

നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സ് വിദേശമന്ത്രി കാതറിന്‍ കൊളൊന്ന പുരസ്കാരം സമ്മാനിച്ചു. 2016ല്‍ ഫ്രാന്‍സിലെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിയായ ഷെവലിയാര്‍ ഡേ ലെഓര്‍ഡറെ നാഷണല്‍ ഡു മെറിറ്റെയും സമ്മാനിച്ചിരുന്നു. പത്മശ്രീ ജേതാവ് കൂടിയാണിവര്‍. സമൂഹത്തിന് മികച്ച സേവനം നൽകുന്നവരെ ആദരിക്കുന്നതിന് 1802-ൽ നെപ്പോളിയൻ ബോണപ്പാര്‍ട്ട് ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top