25 April Thursday

മാസ്‌കിട്ട്‌, സാനിറ്റൈസറിട്ട്‌ വോട്ട്‌ ചെയ്യാൻ വരൂ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 8, 2020

തിരുവനന്തപുരം
അഞ്ച്‌ ജില്ലയിലുള്ളവർ ഇന്ന്‌ ബൂത്തിലേക്ക്‌ നീങ്ങുകയാണ്‌. കോവിഡ്‌ പശ്‌ചാത്തലത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌  വ്യത്യസ്തമായ രീതിയിലാണ്‌ നടക്കുക‌. മാസ്ക്‌ ധരിച്ചും സാനിറ്റൈസർ കൈയിൽ കരുതിയും കൂട്ടം കൂടാതെയും ജനാധിപത്യത്തിലെ നമ്മുടെ അവകാശം വിനിയോഗിക്കാം.

ശ്രദ്ധിക്കാം
● വാ​യും മൂ​ക്കും മൂ​ടു​ന്ന ത​ര​ത്തി​ൽ മാ​സ്ക് നിർബന്ധം
● ബൂ​ത്തി​ൽ ക​യ​റു​ന്ന​തി​ന്‌ മുമ്പും ശേ​ഷ​വും കൈയിൽ ​സാ​നി​റ്റൈ​സർ ഇട്ട്‌ തിരുമ്മുക
● 70 വയസ്സിന് മു​ക​ളി​ലു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മ​റ്റു രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക്‌ ക്യൂ ​വേണ്ട. നേരിട്ട്‌ ബൂത്തിൽ കയറാം.
● ബൂത്തിന് മുമ്പിൽ നിശ്ചിത അകലത്തിൽ രേഖപ്പെടുത്തിയ ഭാഗത്തുമാത്രം ക്യൂ നിൽക്കുക; സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ക്യൂ.
● മാ​സ്കും പി​പി​ഇ കി​റ്റും ധ​രി​ച്ച് എ​ത്തു​ന്ന​വ​ർ, ആ​വ​ശ്യ​പ്പെട്ടാൽ മു​ഖം കാ​ണിക്കണം
● കുട്ടികളെ ഒപ്പം കൂട്ടരുത്‌
● രജിസ്റ്ററിൽ ഒപ്പിടാൻ സ്വന്തം പേന കരുതുക
● കൈ കൊടുത്തോ ദേഹത്ത് തൊട്ടോ പരിചയം പുതുക്കേണ്ട

വോട്ട്‌ ഇങ്ങനെ ചെയ്യാം
● ബൂത്തിൽ പ്രവേശിക്കുന്നവരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ മറ്റ്‌ വിവരങ്ങളും ഒന്നാം പോളിങ് ഓഫീസർ പരിശോധിക്കും.
● കൈവിരലിൽ മഷി അടയാളം രണ്ടാം പോളിങ് ഓഫീസർ പതിപ്പിക്കും.  ഒപ്പോ വിരലടയാളമോ പതിപ്പിക്കും
● തുടർന്ന്‌ ലഭിക്കുന്ന സ്ലിപ്പുമായി വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിങ് ഓഫീസറുടെ പക്കലേക്ക്‌ നീങ്ങാം.
● സ്ലിപ്പ് അദ്ദേഹത്തെ ഏൽപ്പിക്കുക. വോട്ടിങ്‌ യന്ത്രം അദ്ദേഹം സജ്ജമാക്കും.
● രഹസ്യമായി വോട്ട്‌ രേഖപ്പെടുത്തുക. (ത്രിതല പഞ്ചായത്തിലാണെങ്കിൽ മൂന്ന്‌ ബാലറ്റിലും കോർപറേഷൻ/മുനിസിപ്പാലിറ്റി ആണെങ്കിൽ ഒരു ബാലറ്റിലുമാണ്‌ വോട്ട്‌ രേഖപ്പെടുത്തേണ്ടത്‌)
● ബീപ് ശബ്ദം കേൾക്കണം; വോട്ട്‌ ചെയ്‌ത സ്ഥാനാർഥിയുടെ ചിഹ്നത്തിന്‌ നേരെ ചുവന്ന ലൈറ്റ് തെളിയണം.
● ത്രിതലപഞ്ചായത്തിൽ മൂന്ന്‌ വോട്ടും രേഖപ്പെടുത്തി കഴിഞ്ഞാൾ നീണ്ട ബീപ് ശബ്ദം കേൾക്കും. 
●ബൂത്തിലെത്തി വോട്ട് ഇടാൻ താൽപ്പര്യമില്ലെങ്കിൽ  എൻഡ് (END) ബട്ടൺ അമർത്തി വോട്ടിങ് പൂർത്തിയാക്കാം. അപ്പോഴും വോട്ടിങ് പൂർത്തിയായി എന്നുള്ള നീണ്ട ബീപ് ശബ്ദം കേൾക്കും.

 

പോളിങ്‌ ബൂത്തിലെ ക്രമീകരണം

● വോ​ട്ട​ർ​മാ​ർ​ക്ക് സാ​നി​റ്റൈ​സ​ർ  ന​ൽ​കാൻ പോ​ളിങ്‌ അ​സി​സ്റ്റ​ന്റ്‌ ഉണ്ടാകും
● ഒരേസമയം പരമാവധി മൂന്ന്‌ വോട്ടർമാർമാത്രം ബൂത്തിനകത്ത്‌
●  വാതിലും ജനലും തുറന്നിടുക
● പുറത്തുള്ള പ്രവർത്തകരും മാസ്‌ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, കൈകൾ ഇടയ്‌ക്കിടെ സാനിറ്റൈസ് ചെയ്യണം
● സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാർ പത്തിൽ കൂടാൻ പാടില്ല.

● വോട്ട് ചെയ്ത ഉടൻ വീട്ടിലേക്ക്‌ മടങ്ങാം
● വീട്ടിലെത്തിയാൽ സോപ്പിട്ട്‌ നന്നായി കുളിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top