26 April Friday
കോൺഗ്രസിൽനിന്ന്‌ ബിജെപിയിൽ പോയവർ

ഒന്നുംരണ്ടുമല്ല, താമരയായത് 181 പേർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022

ന്യൂഡൽഹി
ഇന്നത്തെ ബിജെപിയുടെ മുഖങ്ങളിൽ ഭൂരിപക്ഷവും ഇന്നലെകളിൽ കോൺഗ്രസ്‌ സംഭാവന ചെയ്‌തവരാണ്‌. എംപിമാരും എംഎൽഎമാരുമായ 189 പേരാണ്‌ 2014 മുതൽ 2022വരെകോൺഗ്രസ്‌ വിട്ടത്‌. ഇതിൽ 181 പേരും ബിജെപിയിലേക്കായിരുന്നു കൂറുമാറിയത്‌.  വടക്ക്‌ കിഴക്കൻ ഇന്ത്യയിലെ ഏഴ്‌ സംസ്ഥാനത്തും ഇന്ന്‌  എൻഡിഎ ഭരണമാണ്‌.  അരുണാചൽ, അസം, മണിപ്പൂർ, ത്രിപുര എന്നീ നാല്‌ സംസ്ഥാനത്തും ബിജെപിയിലേക്ക്‌ കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ കൂറുമാറുകയായിരുന്നു. 2014 ൽ തുടങ്ങിയ ഒഴുക്ക്‌ ഇന്നും തുടരുകയാണ്‌.

ആദ്യം ഗുഡ്‌ബൈ പറഞ്ഞത്‌ നേതാക്കൾ
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ചിന്തൻ ശിബിർ നടക്കുന്നതിനിടെയാണ്‌ പഞ്ചാബിലെ മുതിർന്ന നേതാവ്‌ സുനിൽ ജക്കാർ കോൺഗ്രസിനോട്‌ ഗുഡ്‌ബൈ പറഞ്ഞത്‌. മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഗിരിധർ ഗോമങ്‌, എൻ ഡി തിവാരി,  ജഗദാംബിക പാൽ എന്നിവരും ബിജെപിയിലേക്ക്‌ ചേക്കേറി. മഹാരാഷ്‌ട്ര പിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ഹർദിക്‌ പാട്ടേൽ കോൺഗ്രസ്‌ വിട്ടത്‌ അടുത്തകാലത്താണ്‌.

രാഹുൽ ബ്രിഗേഡിലെ 
പ്രമുഖരും വിട്ടു
രാഹുൽ ബ്രിഗേഡിലെ പ്രമുഖരായിരുന്ന യുപിഎ സർക്കാരിൽ മന്ത്രിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ആർ പി എൻ സിങ്‌, ജിതിൻ പ്രസാദ്‌ എന്നിവർ രണ്ട്‌ വർഷത്തിനിടയിലാണ്‌ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തിയത്‌. ഹരിയാന മുൻമുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും  സംസ്ഥാനത്തെ പ്രധാന നേതാവുമായ കുൽദീപ്‌ ബിഷ്‌ണോയ്‌ അടുത്തിടെയാണ്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്നത്‌. 

എസ്‌ എം കൃഷ്‌ണ
കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഗവർണറുമായിരുന്നു. 2017ൽ ബിജെപിയിൽ.

സത്യപാൽ മഹാരാജ്‌
ഉത്തരാഖണ്ഡിൽനിന്നുള്ള കോൺഗ്രസ്‌ എംപിയായിരിക്കെ ബിജെപിയിലേക്ക്‌ ചേക്കേറി.

ഡി പുരന്ദേശ്വരി   
എൻടിആറിന്റെ മകൾ. രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രി.  2014ൽ ബിജെപിയിൽ ചേർന്നു.

ജഗദാംബിക പാൽ  
മുൻ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി.  2014ൽ  ബിജെപിയിൽ ചേർന്നു.  

മണിക്‌ സാഹ
ത്രിപുര മുഖ്യമന്ത്രി. 2016ലാണ്‌ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തിയത്‌. 

ഹിമന്ത ബിസ്വ സർമ
അസം മുഖ്യമന്ത്രി. 2015ൽ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തി.

എൻ ബിരെൻ സിങ്‌
മണിപ്പുർ മുഖ്യമന്ത്രി . 2016ൽ  ബിജെപിയിലെത്തി.   

പേമ ഖണ്ഡു
നിലവിൽ അരുണാചൽ മുഖ്യമന്ത്രി. കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരിക്കെ പാർടി വിട്ടു ബിജെപിയിൽ ചേർന്നു.

നാരായൺ റാണെ
റാണെ മഹാരാഷ്‌ട്ര സർക്കാരിൽ രണ്ട്‌ തവണ മന്ത്രിയായിരുന്നു. ഇപ്പോൾ ബിജെപിയിൽ.
 
റീത്ത ബഹുഗുണ ജോഷി
യുപി കോൺഗ്രസ്‌ അധ്യക്ഷയായിരുന്നു. ഇപ്പോൾ ബിജെപിയിൽ

കേരളത്തിൽനിന്ന് 
കോൺഗ്രസ്‌ സംഭാവന 
ചെയ്‌തവർ

എസ് കൃഷ്ണകുമാര്‍
കൊല്ലം എംപി. രാജീവ്‌ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളിൽ അംഗമായിരുന്നു.  2004ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി.

ജി രാമന്‍ നായര്‍
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് മെമ്പറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റുമായിരുന്നു രാമന്‍ നായര്‍.  ബിജെപിയുടെ   സംസ്ഥാന ഉപാധ്യക്ഷനായി. 

കെ എസ് രാധാകൃഷ്ണന്‍
ഉമ്മന്‍ ചാണ്ടി മന്ത്രിസഭ പിഎസ്‌സി ചെയര്‍മാനായി നിയമിച്ചു. ഇപ്പോൾ ബിജെപിയിൽ.

ടോം വടക്കൻ
എഐസിസി വക്താവായ ടോം വടക്കൻ ബിജെപിയിൽ ചേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top