29 March Friday

അവിടെ ദുശ്‌മൻ; 
ഇവിടെ ഭായി

സാജൻ എവുജിൻUpdated: Thursday Jun 9, 2022


ന്യൂഡൽഹി
എൻഫോഴ്‌സ്‌മെന്റ്‌  ഡയറക്ടറേറ്റ്‌(ഇഡി) അടക്കമുള്ള കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ രാഷ്‌ട്രീയനേതാക്കളെ ലക്ഷ്യമിട്ട്‌ നീങ്ങുമ്പോൾ കോൺഗ്രസ്‌ ദേശീയനേതൃത്വത്തിനും കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾക്കും വ്യത്യസ്‌ത സമീപനം.
മോദിസർക്കാർ സങ്കുചിത രാഷ്‌ട്രീയ അജൻഡയുടെ ഭാഗമായി  അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയാണെന്നാണ്‌ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി മുതൽ മുൻആഭ്യന്തരമന്ത്രി പി ചിദംബരംവരെയുള്ളവരുടെ വാദവും അനുഭവവും.
നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ  ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ച  സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സംരക്ഷണകവചം  ഒരുക്കാനുള്ള തിരക്കിലാണ്‌ ഡൽഹിയിൽ കോൺഗ്രസ്‌. എന്നാൽ, എൽഡിഎഫ്‌ സർക്കാരിനെതിരെ കേന്ദ്രഏജൻസികൾ ഏതു വഴിവിട്ട നീക്കം നടത്തിയാലും അതിനൊക്കെ കുടപിടിക്കാൻ റെഡിയാണ്‌ കേരളത്തിലെ കോൺഗ്രസ്‌. നേരത്തേ പ്രതിപക്ഷനേതാവായിരുന്ന രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും കേന്ദ്രഏജൻസികളോട്‌ പുലർത്തിയ ‘വിശ്വാസം’  അവരുടെ പിൻഗാമികളും തുടരുകയാണ്‌.

മറക്കരുത്‌ റെയ്‌ഡ്‌രാജ്‌
കോവിഡ്‌വ്യാപനം മൂർധന്യത്തിൽനിന്ന കാലത്താണ്‌ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന അഹമ്മദ്‌ പട്ടേലിനെ ഇഡി നിരന്തരം ചോദ്യംചെയ്‌തത്‌. ആരോഗ്യനില വഷളായി അദ്ദേഹം മരിച്ചു. കോവിഡ്‌ കാലത്ത്‌ അഹമ്മദ്‌ പട്ടേലിന്റെ വീട്ടിലേക്ക്‌ ഇഡിയെ അയച്ചത്‌ കേന്ദ്രത്തിന്റെ മുൻഗണനകൾ എത്രത്തോളം വഴിവിട്ടതാണെന്ന്‌ വ്യക്തമാക്കുന്നുവെന്നാണ്‌ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്‌. സർക്കാരിനുവേണ്ടി ഇഡി അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നും ‘റെയ്‌ഡ്‌ രാജ്‌’ മോഡിസർക്കാരിന്റെ ജനിതകഘടനയുടെ ഭാഗമാണെന്നും പി ചിദംബരം തുറന്നുപറഞ്ഞു.  ഇഡി, സിബിഐ, നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങൾ എന്നിവയെ ഉപയോഗിച്ച്‌ ചിദംബരത്തിനെ സ്വഭാവഹത്യ നടത്താൻ മോഡിസർക്കാർ ശ്രമിക്കുന്നുവെന്നാണ്‌ രാഹുൽ ഗാന്ധി പ്രതികരിച്ചത്‌. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി നൂറുകണക്കിന്‌ കോടി രൂപ ചെലവിടുന്നത്‌ ആദായനികുതി വകുപ്പും ഇഡിയും അറിയുന്നില്ലേയെന്ന്‌ എഐസിസി സെക്രട്ടറി  ദിനേശ്‌ ഗുണ്ടുറാവു ചോദിച്ചതും കേരളത്തിലെ കോൺഗ്രസ്‌ കേട്ടിട്ടില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌, പഞ്ചാബ്‌ മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്‌, കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ, ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എന്നിവർക്കെതിരെയും ഇഡിയും ഇതര ഏജൻസികളും നീങ്ങി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top