20 April Saturday

കോൺഗ്രസ്‌ പറയുന്ന ജനാധിപത്യമേത്‌ ?

ദിനേശ്‌വർമUpdated: Sunday Jun 26, 2022



തിരുവനന്തപുരം
വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസിലെ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ ജനാധിപത്യം സംബന്ധിച്ച്‌ സിപിഐ എമ്മും കോൺഗ്രസും എടുക്കുന്ന സമീപനം പകൽപോലെ വ്യക്തമായി. ഗാന്ധിയുടെ ചിത്രംവച്ച്‌ മാധ്യമങ്ങൾ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും കോൺഗ്രസ്‌ ഖദറിൽനിന്ന്‌ ചോരക്കറയും ആക്രമണ സ്വഭാവവും മായ്ക്കാൻ കഴിയില്ലെന്നും തെളിയിച്ചു.

വയനാട്ടിൽ ഏതാനും എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ അതിക്രമത്തെ നിമിഷങ്ങൾക്കുള്ളിൽ തള്ളിപ്പറയാൻ സിപിഐ എമ്മിനോ നടപടിയെടുക്കാൻ സർക്കാരിനോ തെല്ലും സംശയമുണ്ടായില്ല. സിപിഐ എം നേതാക്കളും എസ്‌എഫ്‌ഐയും കൃത്യമായി നിലപാട്‌ വ്യക്തമാക്കി. അതേസമയം, കോൺഗ്രസിന്റെ ‘ജനാധിപത്യ’ സമീപനവും കേരളം കണ്ടു. വയനാട്ടിൽ കണ്ണീരൊഴുക്കുന്ന മാധ്യമങ്ങൾ അതേസമയം കണ്ണൂരിൽനിന്ന്‌ മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച രണ്ട്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ സ്വീകരണം നൽകുന്നത്‌ ലൈവ്‌ നൽകി.

ശനിയാഴ്‌ച വയനാട്‌ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചു. സിപിഐ എമ്മിന്റെ ഓഫീസുകളും ബോർഡുകളും സംസ്ഥാന വ്യാപകമായി തകർത്തു. ദേശാഭിമാനിയുടെയും കൈരളിയുടെയും ലേഖകർ ചോദ്യം ചോദിച്ചാൽ ഇറക്കിവിടുമെന്നാണ്‌ വി ഡി സതീശന്റെ ‘ജനാധിപത്യപരമായ’ ഭീഷണി.

വെള്ളി വൈകിട്ട്‌ കെ സുധാകരൻ മാധ്യമങ്ങളിൽ നടത്തിയത്‌ അക്രമത്തിന് ഇറങ്ങണമെന്ന ആഹ്വാനമാണ്‌. രോഷംകൊണ്ട്‌ പ്രവർത്തകർ എന്ത്‌ ചെയ്താലും ഞങ്ങൾ തടയില്ലെന്ന്‌ കെ മുരളീധരനും. അതുതന്നെയാണ്‌ കോൺഗ്രസിന്റെ ജനാധിപത്യം!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top