24 April Wednesday

മൂന്നു പതിറ്റാണ്ടായി 
കർഷകസമരമുഖത്ത്‌ നിറഞ്ഞുനിൽക്കുന്ന പോരാളി

വെബ് ഡെസ്‌ക്‌Updated: Friday Dec 16, 2022


തൃശൂർ
ഇന്ത്യയിലെ കർഷകപ്രക്ഷോഭങ്ങളിൽ  മൂന്ന്‌പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന പോരാളിയാണ്‌ അഖിലേന്ത്യാ കിസാൻസഭാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അശോക്‌ ധാവ്‌ളെ. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗമാണ്‌.

1978ൽ എസ്‌എഫ്‌ഐയിലൂടെയാണ്‌ അശോക്‌ ധാവ്‌ളെ  പൊതുരംഗത്തേക്ക്‌ കടന്നുവന്നത്‌. മഹാരാഷ്‌ട്ര സ്വദേശിയും എംബിബിഎസ് ബിരുദധാരിയുമാണ്‌. 1980 മുതൽ 89 വരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായും പ്രവർത്തിച്ചു. 1989 മുതൽ 95വരെ ഡിവൈഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ്‌ സ്ഥാനങ്ങൾ വഹിച്ചു. 1993ലാണ്‌ അഖിലേന്ത്യാ കിസാൻ സഭയുടെ ഭാഗമായി പ്രവർത്തനം തുടങ്ങിയത്‌. 2001 മുതൽ 2009 വരെ കിസാൻസഭ മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറിയായി. 2017ൽ ഹരിയാനയിൽ നടന്ന  34–-ാം അഖിലേന്ത്യാ സമ്മേളനത്തിൽ പ്രസിഡന്റായി.

1998 മുതൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗമാണ്‌.  2005 മുതൽ 2015 വരെ മഹാരാഷ്‌ട്ര സംസ്ഥാനസെക്രട്ടറിയായി.  കണ്ണൂരിൽ നടന്ന 23–-ാം പാർടി കോൺഗ്രസിലാണ്‌ പൊളിറ്റ്‌ ബ്യൂറോ അംഗമായത്‌.  ജനാധിപത്യ മഹിളാഅസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെയാണ്‌ ഭാര്യ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top