23 April Tuesday

നിനക്ക് വളരെ പ്രത്യേകമായ കഴിവുണ്ട് കുട്ടീ... ഇത്തരം സൃഷ്ടികൾ ഇനിയും തുടരുക; ബിഗ്ബി ‘കൈപിടിച്ചു', ആര്യ മേഘങ്ങൾക്കുമുയരെ

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


കണ്ണൂർ
ആര്യയുടെ വാക്കുകളിൽ പറഞ്ഞാൽ അവളിപ്പോൾ മേഘങ്ങൾക്കും ഉയരെയാണ്‌. തന്റെ സംഗീത പരീക്ഷണങ്ങൾക്ക്‌ അഭിനന്ദനവുമായുള്ള ബിഗ്‌ബിയുടെ ഇൻസ്‌റ്റഗ്രാം കുറിപ്പും പങ്കുവച്ചാണ്‌ ആര്യ ദയാൽ ഫെയ്‌സ്ബുക്കിൽ ഈ വാക്കുകൾ കുറിച്ചത്‌.

കർണാടക സംഗീത സ്വരവും പാശ്‌ചാത്യ ഗാനവും ഒരുമിപ്പിച്ച്‌ അമ്പരിപ്പിക്കുന്ന പ്രകടനമാണ്‌ ആര്യ നടത്തിയത്‌. ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌ത്‌ ദിവസങ്ങൾക്കകം ലക്ഷക്കണക്കിന്‌ ആളുകളാണ്‌ കണ്ടത്‌. ആശുപത്രിയിൽ കഴിയുന്ന ബച്ചന്‌ തന്റെ സുഹൃത്താണ്‌ വീഡിയോ അയച്ചുകൊടുത്തത്‌.

‘സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരാളാണ് എനിക്ക് ഈ വീഡിയോ അയച്ചുതന്നത്. ഈ കുട്ടി ആരാണ് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാനാകും, നിനക്ക് വളരെ പ്രത്യേകമായ കഴിവുണ്ട് കുട്ടീ... ഇത്തരം സൃഷ്ടികൾ ഇനിയും തുടരുക. മറ്റൊരിക്കലുമില്ലാത്ത വിധം എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി'- ബച്ചന്റെ കുറിപ്പ്‌.

ജൂൺ 29ന്‌ പോസ്‌റ്റ്‌ ചെയ്‌ത കർണാടക സംഗീതത്തിലെ ശുദ്ധധന്യാസി സ്വരവും ഷെയ്‌പ്‌ ഓഫ്‌ യു എന്ന ഗാനവും സംയോജിപ്പിച്ച ആര്യയുടെ ഗാനമാണ്‌ അമിതാഭ്‌ ബച്ചന്റെ പ്രശംസ നേടിയത്‌.

കണ്ണൂർ നടാലിലെ കീച്ചിക്കോട്‌ ദയാൽ– റോജ ദമ്പതികളുടെ മകളാണ്‌ ആര്യ. ‘സഖാവ്‌’ പാടി പ്രശസ്‌തയായ ആര്യ പിന്നീട്‌ സ്വന്തമായി എഴുതി തയ്യാറാക്കി പാടിയ പോപ്‌ ഗാനവും വൈറലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top