26 April Friday

പുഴുക്കളെ 
പൂമ്പാറ്റകളാക്കി... സ്വാഗതഗാനം ഹൃദയത്തിലേറ്റി സമ്മേളന പ്രതിനിധികൾ

സ്വന്തം ലേഖികUpdated: Friday Jan 6, 2023

സ്വാഗതഗാനം ആലപിക്കുന്ന പിന്നണി ഗായിക രാജലക്ഷ്മി, പുഷ്പാവതി, അപർണ രാജീവ്


തിരുവനന്തപുരം
സമരചരിത്രവും പെൺജീവിതവും പരാമർശിച്ച്‌ ഹിന്ദിയിൽ തുടങ്ങി തമിഴിലൂടെ മലയാളത്തിൽ അവസാനിച്ച സ്വാഗതഗാനം ഹൃദയത്തിലേറ്റി ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളന പ്രതിനിധികൾ.

"നാരീ മജ്ബൂത് ഹോ ഗയീ സൂര്യ കീ ലൗ സീപൃഥ്വീ പർ സമാനതാ കീ വസന്ത് രചനേ കേലിയേ'–- എന്ന്‌ ഹിന്ദിയിൽ ആരംഭിച്ച ഗാനത്തിൽ കവിതയും സംഗീതവും സമരവീര്യവും ഇഴചേർന്നു. വിമോചനം, ജനാധിപത്യം, സമത്വം എന്നീ അവകാശങ്ങൾ ഉറപ്പാക്കാനുള്ള സമരവും സമത്വത്തിനായുള്ള നീണ്ട പോരാട്ടവും മൂന്നു ഭാഷയിലേക്കു പകർത്തിയ ഗാനം ആവേശം പകർന്നു. മാറുമറയ്ക്കാനും അക്ഷരം പഠിക്കാനും നടത്തേണ്ടിവന്ന പോരാട്ടങ്ങളിലൂടെയാണ് പുഴുക്കളായി ഇഴഞ്ഞവർക്ക് പൂമ്പാറ്റകളായി പറക്കാനായതെന്നും ഗാനം ഓർമിപ്പിക്കുന്നു.

ഡോ. ജിനേഷ് കുമാർ എരമം രചിച്ച ഗാനം ഡോ. കെ  പ്രമോദ് ഹിന്ദിയിലേക്കും ജാഗിർ ഹുസൈൻ തമിഴിലേക്കും തർജമ ചെയ്തു. കേരള സംഗീത നാടക അക്കാദമി വൈസ്‌ ചെയർപേഴ്‌സൺ കൂടിയായ പുഷ്പവതിയാണ്‌ ഈണമിട്ടത്‌. പുഷ്‌പവതി, രാജലക്ഷ്മി,  അപർണാ രാജീവ് എന്നിവരാണ്‌ ആലാപനം. വനിതാകോളേജ്‌ വിദ്യാർഥിനികളായ ദേവികയും  രേവതിയും കോറസ്‌ പാടി. സമ്മേളന പ്രചാരണഗാനം എഴുതിയതും ജിനേഷ് കുമാറാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top