16 April Tuesday

ഞങ്ങൾക്കു 
വേണം 
സാഹോദര്യം ; അശാന്തിയുടെ താഴ്‌വരയിൽനിന്ന്‌ ദൈവത്തിന്റെ സ്വന്തം നാട്ടിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2023

തിരുവനന്തപുരം
അശാന്തിയുടെ താഴ്‌വരയിൽനിന്ന്‌ ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ എത്തിയപ്പോൾ അവരറിയുന്നു, നഗരത്തിലെ തെരുവുകൾ ഇങ്ങനെ എല്ലാവർക്കു മുന്നിലും ഒരുപോലെ തുറന്നുകിടക്കുമെന്ന്‌.  ഇഷ്ടഭക്ഷണവും വസ്‌ത്രവും ജീവിതവും സാധ്യമാകുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും അവർ തൊട്ടറിയുന്നു. സ്വാതന്ത്ര്യമെന്നത്‌ ഞങ്ങൾക്ക്‌ മോദിയുടെ വാക്കുകളിൽ മാത്രമാണെന്ന്‌ അഖിലേന്ത്യ സമ്മേളന പ്രതിനിധികളായെത്തിയ മഹിളാ അസോസിയേഷൻ കശ്മീർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കേസർ സുമൻശർമ, മുബീന എന്നിവർ പറയുന്നു.

പ്രത്യേക അവകാശം എടുത്തുകളഞ്ഞതോടെ സംഘർഷഭരിതമാണ്‌ കശ്‌മീർ. സ്‌ത്രീ പുരുഷ വിവേചനം, ഗാർഹിക പീഡനം, ചൂഷണം,  സ്‌ത്രീധന പ്രശ്‌നം ഒക്കെ അതിരൂക്ഷമായി. എങ്ങും എവിടെയും അരക്ഷിതാവസ്ഥ. സിക്കിം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കേന്ദ്രത്തിന്റേത്‌ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ആശാ, അങ്കണവാടി, തൊഴിലുറപ്പ്‌  ആനുകൂല്യങ്ങളെല്ലാം കശ്‌മീരികൾക്ക്‌ നിഷേധിക്കുന്നു. രണ്ടുമാസം കൂടുമ്പോഴാണ്‌  സ്‌കീം വർക്കേഴ്‌സിന്‌ 2000രൂപ  ആനുകൂല്യം ലഭിക്കുന്നത്‌. ഇവരെ  സമ്പന്നരെന്ന്‌ മുദ്രകുത്തി ബിപിഎൽ കാർഡ്‌ നിഷേധിക്കുന്നു. പെൻഷൻ ആനുകൂല്യവുമില്ല. നാട്ടിൽ സ്‌ത്രീകൾ നേരിടുന്ന കാതലായ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം  കാണാൻ സിപിഐ എം മുന്നിലുണ്ട്‌.

അസോസിയേഷന്‌ നിലവിൽ താൽക്കാലിക ഘടകമാണ്‌ രൂപീകരിച്ചത്‌. തിരികെ എത്തിയാലുടൻ  ശക്തമായ പ്രവർത്തനത്തിന്‌ തുടക്കമിടുമെന്നും അവർ പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സുനിതാ ഭഗത്‌, ലത്തീഫ എന്നിവരാണ്‌ മറ്റു പ്രതിനിധികൾ.  കേസർ സുമൻശർമയും മുബീനയും നേരത്തെ സമ്മേളനത്തിൽ അതിഥികളായിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top