28 March Thursday

അന്ത്യചമയമണിഞ്ഞ് ഇന്നസെന്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

പൊതുദർശനത്തിനായി ഇന്നസെന്റിന്റെ മൃതദേഹം കൊണ്ടുപോകും മുൻപ് മേക്കപ്പ് ആർട്ടിസ്റ്റ് ജിജോ മുഖത്തു ചമയമിടുന്നു


കൊച്ചി
ഒട്ടേറെ സിനിമകളിൽ ഇന്നസെന്റിന്‌ മേക്കപ് ഇട്ടിട്ടുണ്ട്‌ ബിനു പാരിപ്പള്ളി. ഞായറാഴ്‌ച രാത്രിയിൽ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തിന്‌ ചമയമിടാനുള്ള നിയോഗവും ബിനുവിനായിരുന്നു. മലയാളസിനിമയുടെ ചിരിപ്രസാദത്തെ വിങ്ങുന്ന ഹൃദയത്തോടെ അവസാനമായി ചമയമണിയിച്ചു.

ചലച്ചിത്രരംഗത്ത്‌ മേക്കപ്‌മാനായ ബിനു, ഇന്നസെന്റിനെ ചമയമിട്ട്‌ ഒരുക്കാൻ തുടങ്ങിയിട്ട്‌ 20 വർഷത്തോളമായി. നിർമാതാവ്‌ ബാദുഷയുടെ നിർദേശപ്രകാരമാണ്‌ ഇന്നസെന്റിനെ അവസാന യാത്രയ്‌ക്കൊരുക്കാൻ ലേക്‌ഷോർ ആശുപത്രിയിലെത്തിയത്‌. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ചശേഷം, ഇന്നസെന്റ്‌ സ്ഥിരമായി ഉപയോഗിക്കുന്ന വേഷമായ സ്വർണനിറത്തിലുള്ള ജുബ്ബയിലും കസവുകരയൻ മുണ്ടിലുമാണ്‌ ഒരുക്കിയത്‌.

തിങ്കൾ രാവിലെ ബിനുവിന്റെ സഹായി ജിജോയാണ്‌ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്‌. നിർമാതാവ്‌ ഔസേപ്പച്ചൻ ഇന്നസെന്റിന്റെ കൈയിൽ കുരിശ്‌ പിടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top