18 December Thursday

ഉക്രയ്‌ൻ പ്രതിരോധമന്ത്രിയെ മാറ്റും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 5, 2023

കീവ്‌> പ്രതിരോധമന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചതായി ഉക്രയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിർ സെലന്‍സ്‌കി. പ്രതിരോധ മന്ത്രി ഒലെസ്‌കി റെസ്‌നിക്കോവിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചെന്നും പകരം സ്‌റ്റേറ്റ്‌ പ്രോപ്പർട്ടി ഫണ്ട്‌ തലവൻ റുസ്തം ഉമെറോവിനെ നിയമിക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി. 2021 നവംബറിലാണ്‌ റെസ്‌നിക്കോവ്‌ പ്രതിരോധ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. പ്രതിരോധ മന്ത്രിയെ മാറ്റണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top