17 September Wednesday

"അടുത്തത്‌ നിങ്ങളാണ്‌'; ജെ കെ റൗളിങിന്‌ വധഭീഷണി

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

Photo Credit: Twitter/JK Rowling

ന്യൂയോർക്ക്‌ > സൽമാൻ റുഷ്‌ദിക്ക്‌ നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചതിന്‌ സാഹിത്യകാരി ജെ കെ റൗളിങിന്‌ വധഭീഷണി. ആക്രമണത്തെ അപലപിച്ച്‌ ട്വീറ്റ്‌ ചെയതതിന്‌ പിന്നാലെയാണ്‌ ഭീഷണി സന്ദേശം ലഭിച്ചത്‌. ഇതിന്റെ സ്‌ക്രീൻഷോട്ട്‌ റൗളങ്‌ ട്വിറ്ററിൽ പങ്കുവച്ചു. വിഖ്യാത നോവല്‍ സീരീസായ ഹാരിപോട്ടറിന്‍റെ രചയിതാവാണ് ജെ കെ റൗളിങ്. റൗളിങ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നാണ് ജെ.കെ റൗളിങ് ട്വീറ്റ് ചെയ്‌തത്. റുഷ്‌ദി വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗളിങ് കുറിച്ചു. ഈ ട്വീറ്റിന് മറുപടിയായാണ് "വിഷമിക്കേണ്ട. നിങ്ങളാണ് അടുത്തത്" എന്ന ഭീഷണി സന്ദേശം റൗളിങിന് ലഭിച്ചത്. ന്യൂയോര്‍ക്കില്‍ സാഹിത്യ പരിപാടിക്കിടെ റുഷ്‌ദിയെ ആക്രമിച്ച ഹാദി മാതറിനെ ഭീഷണി സന്ദേശം അയച്ചയാള്‍ പ്രശംസിക്കുകയും ചെയ്‌തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top