19 April Friday

അബെയുടെ ഘാതകൻ മതനേതാവിനെ ലക്ഷ്യമിട്ടിരുന്നെന്ന് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022

ഷിന്‍സോ ആബേ


ടോക്യോ
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ഘാതകൻ ഒരു മതനേതാവിനെ വകവരുത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയെന്ന് പൊലീസ്. പിടിയിലായ തെത്സുയ യമഗാമിക്ക്(41 ) ഒരു പ്രത്യേക മതസംഘടനയോട് പകയുണ്ടായിരുന്നു. അബെയ്ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് ഇയാൾ കരുതിയിരുന്നെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അബെയുടെ രാഷ്ട്രീയത്തോടുള്ള എതിർപ്പിന്റെ പേരിലല്ല കുറ്റംചെയ്തതെന്നും യമഗാമി പറഞ്ഞു.   
     

ബിരുദം നേടിയശേഷം ജീവിതത്തിൽ എന്തുചെയ്യണം എന്ന് യമഗാമിക്ക് ധാരണയുണ്ടായിരുന്നില്ല. ഭാവിയിൽ എന്താവണമെന്ന് തനിക്ക് അറിയില്ലെന്നാണ് ബിരുദം നേടിയശേഷം യമഗാമി രേഖപ്പെടുത്തിയത്.

ജപ്പാൻ നാവികസേനയിലെ മുൻ സുരക്ഷാസേനാ ജീവനക്കാനായിരുന്നു. 2020ൽ കൻസായി മേഖലയിലെ ഒരു നിർമാണ കമ്പനിയിൽ ജോലി ചെയ്തു.
ജോലി മടുപ്പിക്കുന്നതാണെന്ന കാരണം പറഞ്ഞ് രണ്ട് മാസങ്ങൾക്കുമുമ്പ് വിട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top