20 April Saturday

മൂന്നാംവട്ടവും 
ഷി ; പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരും

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023


ബീജിങ്‌
ചൈനീസ്‌ പ്രസിഡന്റ്‌ സ്ഥാനത്ത്‌ ഷി ജിൻപിങ്‌ തുടരും. വെള്ളിയാഴ്ച ചേർന്ന പാർലമെന്റ്‌ യോഗമാണ്‌ ഷിയെ മൂന്നാംവട്ടവും രാജ്യത്തിന്റെ പ്രസിഡന്റും കേന്ദ്ര സൈനിക കമീഷൻ മേധാവിയുമായി തെരഞ്ഞെടുത്തത്‌.

അഞ്ചു വർഷംവീതം രണ്ടുവട്ടം അധികാരത്തിലിരുന്നാല്‍ സ്ഥാനമൊഴിയുന്നതാണ്‌ കീഴ്‌വഴക്കം. ഒക്ടോബറിൽ സിപിസി പാർടി കോൺഗ്രസ്‌ അദ്ദേഹത്തെ മുന്നാമതും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. അറുപത്തൊമ്പതുകാരനായ ഷിക്ക്‌ തുടർച്ച അനുവദിക്കണമെന്ന ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ശുപാർശ പാർലമെന്റും അംഗീകരിച്ചു.  പദവിയിൽ രണ്ടുവട്ടമെന്ന കർശനനയത്തിൽ  മൗ സേ ദൊങ്ങിനുശേഷം ഇളവ്‌ ലഭിച്ച ആദ്യ നേതാവാണ്‌ ഷി. 2018ൽ പ്രസിഡന്റ്‌ പദവിയിൽ തുടർച്ച അനുവദിക്കുന്ന  ഭരണഘടന ഭേദഗതി പാസക്കിയിരുന്നു.

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം പാർലമെന്റിനെ അഭിസംബോധന ചെയ്ത ഷി, ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ കർശനമായി പാലിക്കുമെന്ന്‌ പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top