09 December Saturday

ഇന്ന്‌ ലോക ഓസോൺദിനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023


ജനീവ
കാലാവസ്ഥാ വ്യതിയാനം ലോകം മുഴുവൻ ദുരന്തം വിതയ്ക്കുമ്പോൾ ഭൂമിയുടെ സുരക്ഷാകവചത്തിന്റെ പ്രധാന്യം ഓർമപ്പെടുത്തി ലോകം ശനിയാഴ്ച ഓസോൺദിനം ആചരിക്കുന്നു. ‘മോൺട്രിയൽ പ്രോട്ടോക്കോൾ: ഓസോൺ പാളി ശരിയാക്കാം, കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാം’ എന്നതാണ്‌ ഈ വർഷത്തെ ഓസോൺദിന സന്ദേശം.1988ലാണ്‌ സെപ്തംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കാൻ യുഎൻ പൊതുസഭ തീരുമാനിച്ചത്‌. 1987 സെപ്തംബർ 16ന്‌ ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള മോൺട്രിയൽ ഉടമ്പടി നിലവിൽവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top