16 April Tuesday

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 
ഇടിയുമെന്ന് ലോകബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2023


വാഷിങ്‌ടൺ
2023–-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച  6.6 ശതമാനമായി കുറയുമെന്ന്‌ ലോകബാങ്ക്‌ റിപ്പോർട്ട്‌. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും വർധിച്ചുവരുന്ന കയറ്റുമതി അനിശ്ചിതത്വവും നിക്ഷേപ വളർച്ചയ്‌ക്ക്‌ തിരിച്ചടിയാകുമെന്ന്‌ റിപ്പോർട്ടിലുണ്ട്.

ദക്ഷിണേഷ്യൻ മേഖലയിൽ 2023ലും 2024ലും യഥാക്രമം 3.6 ശതമാനം, 4.6 ശതമാനം എന്നിങ്ങനെയാണ് വളർച്ച പ്രവചിക്കുന്നത്‌. പാകിസ്ഥാനിലെ   ദുർബലമായ വളർച്ചയാണ്‌ ഇതിന്‌ കാരണം. വിനാശകരമായ വെള്ളപ്പൊക്കവും ആഗോള വളർച്ചനിരക്കിലെ മാന്ദ്യവും കാരണം പാകിസ്ഥാന്റെ സാമ്പത്തിക വളർച്ച ഈ വർഷം രണ്ട് ശതമാനമായി കുറഞ്ഞേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top