25 April Thursday

ഉത്തരകൊറിയയില്‍ ജനകീയ റാലി‍

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022


പ്യോങ്‌യാങ്
വർക്കേഴ്‌സ് പാർടി ഓഫ് കൊറിയയുടെ (ഡബ്ല്യുപികെ) എട്ടാമത് സെൻട്രൽ കമ്മിറ്റിയുടെ നാലാമത് പ്ലീനറിയോഗത്തിന് അഭിവാദ്യമറിയിച്ച് ഉത്തരകൊറിയയില്‍ കൂറ്റന്‍ ബഹുജന റാലി. ഈ ആഴ്ച ആദ്യം പ്യോങ്‌യാങ്ങിലെ കിം ഇൽ-സങ് സ്‌ക്വയറിൽ നടന്ന റാലിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.  കോവിഡ് പ്രതിസന്ധിക്കും അമേരിക്കയുടെ ഉപരോധങ്ങള്‍ക്കുമിടയിലും സാമ്പത്തികവികസനവും ജനജീവിതം മെച്ചപ്പെടുത്തുകയുമാണ് ഉത്തരകൊറിയയുടെ പ്രധാന ലക്ഷ്യമെന്ന് ഭരണാധികാരി കിം ജോങ് ഉൻ പറഞ്ഞു.

ഹൈപ്പർസോണിക് മിസൈല്‍
ഹൈപ്പർസോണിക് മിസൈലിന്റെ രണ്ടാമത്തെ വിജയകരമായ പരീക്ഷണപ്പറക്കൽ നടത്തിയതായി ഉത്തരകൊറിയ വ്യാഴാഴ്ച അവകാശപ്പെട്ടു. പരീക്ഷണം വിജയകരമായിരുന്നെന്നും 700 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം മിസൈൽ തകർത്തതായും കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top