29 March Friday

ടിവി പരിപാടികളിൽ സ്‌ത്രീകളെ വിലക്കി താലിബാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

videograbbed image


കാബൂൾ
അഫ്‌ഗാനിസ്ഥാനിൽ സ്‌ത്രീകൾ ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുന്നത്‌ വിലക്കി താലിബാൻ. ഞായറാഴ്‌ചയാണ്‌ ടെലിവിഷൻ ചാനലുകൾക്കുള്ള എട്ട്‌ നിയമങ്ങളടങ്ങുന്ന പുതിയ ഉത്തരവ്‌ പുറത്തിറക്കിയത്‌. സ്‌ത്രീകൾ പങ്കെടുക്കുന്ന പരിപാടികളുടെ സംപ്രേഷണം നിർത്തിവയ്‌ക്കും. വാർത്താ ചാനലുകളിൽ സ്‌ത്രീകളായ അവതാരകർ നിർബന്ധമായും ഹിജാബ്‌ ധരിക്കണം. ശരിയത്ത്‌ നിയമത്തിന്‌  കീഴിൽ വരാത്ത ഉള്ളടക്കമുള്ള സിനിമ പ്രദർശിപ്പിക്കാനാകില്ല. ഹാസ്യ, വിനോദ പരിപാടികള്‍ക്കും നിയന്ത്രണമുണ്ടാകും.പുതിയ നിർദേശം അംഗീകരിക്കാനാകില്ലെന്ന്‌ അഫ്‌ഗാനിലെ മാധ്യമപ്രവർത്തകരുടെ സംഘടനയുടെ പ്രതിനിധി ഹുജത്തുള്ള മുജാദ്ദേദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top