20 April Saturday

യുഎസിൽ ബേബി ഫുഡിന്‌ ക്ഷാമം; 118 ലിറ്റര്‍ മുലപ്പാല്‍ വിൽക്കാനൊരുങ്ങി യുവതി

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

പ്രതീകാത്മക ചിത്രം

വാഷിങ്‌ടൺ> കുഞ്ഞുങ്ങൾക്കുള്ള ബേബി ഫുഡ്‌ ക്ഷാമത്തെ തുടർന്ന് 118 ലിറ്റർ മുലപ്പാൽ വിൽക്കാനൊരുങ്ങി യുവതി. അമേരിക്കയിലാണ് 12 മാസത്തിന് താഴെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തിന് ക്ഷാമം വന്നതോടെ യുവതി മുലപ്പാൽ വിൽക്കുന്നത്. ഫെബ്രുവരിയിൽ ബേബി ഫോർമുല (ഇൻഫന്റ് ഫോർമുല) ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ അടച്ചുപൂട്ടിയതിനെ തുടർന്നാണ് ക്ഷാമം നേരിട്ടത്.

ജനുവരിമുതൽ ആരംഭിച്ച ക്ഷാമം ബൈഡൻ സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല. ഏപ്രിലായതോടെ കടുത്തു. നിലവിൽ നിയന്ത്രണത്തോടെയാണ്‌ വിൽപ്പന. ഇതിനിടെയാണ്‌ പടിഞ്ഞാറൻ യുഎസിലെ യൂട്ടായിലുള്ള അലിസ ചിറ്റി മുലപ്പാൽ ശേഖരിച്ച് വിൽപ്പന നടത്താൻ രംഗത്തെത്തിയത്‌. രാജ്യത്ത്‌ നിരവധി സ്ത്രീകൾ ഇത്തരത്തിൽ മുലപ്പാൽ വിൽക്കുന്നുണ്ടെന്നാണ്‌ റിപ്പോർട്ട്‌.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top