19 April Friday

ഹിജാബ് ധരിച്ചില്ല ; ഇറാനില്‍ മര്‍ദനമേറ്റ യുവതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022

തെഹ്റാന്‍> പൊതുയിടത്ത് തലമറച്ചില്ലെന്ന കാരണത്തില്‍ ഇറാനില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചു. പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ മഹ്സ ആമിന (22) ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച മരിച്ചത്. ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രം​ഗത്തെത്തി.

ചൊവ്വാഴ്ച കുടുംബത്തിനൊപ്പം തെഹ്റാനിലെത്തിയ യുവതിയെ ശരിയായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇറാനില്‍ മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പുവരുത്താന്‍ ചുമതലയുള്ള പൊലീസിലെ ​ഗൈഡന്‍സ് പട്രോളാണ് മഹ്സയെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ വച്ച് തലയ്ക്കേറ്റ അടിയെതുടര്‍ന്നാണ് യുവതി അബോധാവസ്ഥയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ​ഉപദ്രവിച്ചിട്ടില്ലെന്നും പെണ്‍കുട്ടി കുഴഞ്ഞുവീഴകുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.മഹ്സയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ​ഗവര്‍ണറുടെ വസതിക്ക് മുമ്പില്‍ നടന്ന പ്രതിഷേധ റാലിക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോ​ഗിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top