സോൾ> മക്കളെ കൊന്ന് സ്യൂട്ട്കേസിലാക്കി സാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് ഏൽപ്പിച്ച് നാടുവിട്ട യുവതി നാലുവർഷത്തിനുശേഷം ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ. ന്യൂസിലൻഡ് പൗരയായ നാൽപ്പത്തിരണ്ടുകാരിയാണ് പിടിയിലായത്.
ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ 2018ലായിരുന്നു കൊലപാതകം. പത്ത് വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളെയും കൊന്ന് സ്യൂട്ട്കേസിലാക്കിയ യുവതി ഇവിടത്തെ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥാപനത്തിൽ പെട്ടി ഏൽപ്പിച്ചു. ശേഷം ജന്മസ്ഥലമായ ദക്ഷിണ കൊറിയയിലേക്ക് പോയി.
ഉടമസ്ഥർ തിരിച്ചു കെെപ്പറ്റാത്ത സാധനങ്ങൾ ലേലത്തിൽ വാങ്ങിയ കുടുംബം പെട്ടി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന്, ന്യൂസിലൻഡ് പൊലീസ് ദക്ഷിണ കൊറിയൻ പൊലീസിനെ ബന്ധപ്പെട്ട് പ്രതിയെ തെക്കുകിഴക്കൻ നഗരമായ ഉൾസാനിൽനിന്ന് പിടികൂടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..