19 April Friday

ഡബ്ല്യുഎച്ച്‌ഒ സംഘം വുഹാൻ മാർക്കറ്റ്‌ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021


വുഹാൻ
കോവിഡിന്റെ ഉത്ഭവകേന്ദ്രം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഡബ്ല്യുഎച്ച്ഒ സംഘം വുഹാനിലെ ഭക്ഷ്യമാർക്കറ്റ്‌ സന്ദർശിച്ചു. മൃഗഡോക്‌ടർ, ഭക്ഷ്യസുരക്ഷ, വൈറോളജി, സാംക്രമിക രോഗശാസ്‌ത്രം എന്നിവയിലെ വിദഗ്‌ധരുൾപ്പെട്ട സംഘം മാർക്കറ്റിന്റെ വിവിധഭാഗങ്ങൾ സന്ദർശിച്ചു.  ചൈനയിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ആദ്യം രോഗവർധനയുണ്ടായ രണ്ട്‌ ആശുപത്രിയും സംഘം സന്ദർശിച്ചു.

കോവിഡിന്റെ ചരിത്രവുമായി ബന്ധപ്പെട്ട്‌ പ്രദർശനം നടന്ന മ്യൂസിയത്തിൽ ശനിയാഴ്‌ച സംഘം സന്ദർശിച്ചിരുന്നു. ആദ്യം കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്ത ആശുപത്രികളും മാർക്കറ്റുകളും സന്ദർശിക്കുന്നത്‌ സംബന്ധിച്ച്‌ വ്യാഴാഴ്‌ചയാണ്‌ ട്വീറ്റ്‌ ചെയ്തത്‌. വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ലബോറട്ടറികളും സന്ദർശന പട്ടികയിൽ ഉണ്ട്‌. ചൈയിൽ രണ്ടാഴ്‌ച ക്വാറന്റൈൻ പൂർത്തിയാക്കിയശേഷമാണ്‌ ഡബ്ല്യുഎച്ച്‌ഒ സംഘം സന്ദർശനങ്ങൾ തുടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top